ലെസ്ബിയൻ ആയ രണ്ട് യുവതികളുടെ കഥ പറഞ്ഞു ഓ ടി ടി പ്ലാറ്റ്ഫോമിനോട് ഓഗസ്റ്റ് 12ന് റിലീസ് ആവുന്ന ചിത്രമാണ് “ഹോളി വുണ്ട് ” എന്ന ലെസ്ബിയൻ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു…”.ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നീതിപീഠവും സ്വവർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്നുണ്ട് എന്നിട്ടും നമ്മുടെ ജനസമൂഹത്തിൽ ബഹുഭൂരിപക്ഷം പേരും സ്വർഗ്ഗ അനുരാഗികളെ വെറുപ്പോടെ അല്ലെങ്കിൽ പുച്ഛത്തോടെയാണ് കാണുന്നത്. ഇതിന് പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജനതയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യൻ സംസ്കാരം സ്വർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്ന അല്ലെങ്കിൽ ഉൾക്കൊള്ളുന്ന ഒരു സംസ്കാരമാണ് സെമിറ്റിക് മതങ്ങളെപ്പോലെ അവർ പാപികളാണെന്നും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തണം എന്നു പറയുന്നില്ല. പുരാതന കാലഘട്ടം മുതലെ ഭാരതത്തിൽ സ്വർഗ്ഗ അനുരാഗികളും മറ്റ് പല വ്യത്യസ്തതരം രതിസ്വഭാവം ഉള്ളവരും ഉണ്ടായിരുന്നു. അവരെ കൂടി ഉൾക്കൊള്ളുന്നതായിരുന്നു നമ്മുടെ അന്നത്തെ ജനസമൂഹം. പക്ഷേ ഇന്നത്തെ ജനസമൂഹത്തിന് സ്വർഗ്ഗ അനുരാഗികളെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ കാരണം. ആധുനിക കാലഘട്ടത്തിൽ ഇന്ത്യൻ ജനസമൂഹത്തിൽ നടന്ന ബ്രെയിൻ വാഷിംഗ് തന്നെയാണ്.

ഈ ചിത്രം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു. ലെസ്ബിയൻ അനുരാഗികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനതയുള്ള സമൂഹമാണ് പ്രബുദ്ധ കേരളം എന്ന് വിശേഷിപ്പിക്കുന്നത് ആണ് ഉള്ളത്. ഇടക്കാലത്ത് രണ്ട് ലെസ്ബിയൻ വിദ്യാർത്ഥികളുടെ വാർത്ത വളരെയധികം വിവാദമായത് സ്വർഗ്ഗരതിയോടുള്ള മലയാളികളുടെ അപകർഷണ ബോധത്തെ ഓർമ്മപ്പെടുത്തുന്നു. ഈ ചിത്രം മലയാളി ജനസമൂഹത്തിനിടയിൽ വലിയൊരു മാറ്റം സൃഷ്ടിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.