തന്റെ വീട്ടിൽ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളിൽ അഭിമാനം കണ്ടെത്തി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. വർണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന മട്ടിൽ കൃഷ്ണകുമാർ വ്ലോഗിൽ  അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമർശം നടത്തിയത്. വീട്ടിലെ ജോലിക്കാർക്ക് മുറ്റത്ത് കുഴികുത്തി കഞ്ഞി നൽകുന്നത് കൊതിയോടെ കണ്ടുനിന്നുവെന്ന, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരമാർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക്  മുറ്റത്ത് കുഴികുത്തി ഇല വെച്ച് പഴങ്കഞ്ഞി നൽകിയ അനുഭവം പറഞ്ഞാണ് കൃഷ്ണകുമാർ എയറിലായത്.  ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ പറയുന്നത്.വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോ​ഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും ബിജെപി നേതാവ് വീഡിയോയിൽ പറയുന്നു.

അഞ്ചുമാസം മുൻപുള്ള വീഡിയോ ഇപ്പോഴാണ് വൈറലാകുന്നതും ചർച്ചയാകുന്നതും. കൊച്ചിയിലെ ഹോട്ടൽ മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ പറയുന്നത്. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.തന്റെ അച്ഛന് എഫ്എസിടിയിൽ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാർ ഓർത്തെടുക്കുന്നത്. എന്നാൽ പരാമർശത്തിനെതിരെ നിരവധിപ്പേരാണ് വിമർശനവുമായെത്തിയത്. സവർണ മാടമ്പിത്തരത്തത്തിന്റെ ബാക്കിയാണെന്നും. പഴയ കാലത്തെ മനുഷ്യത്വ രഹിതമായ സംഭവത്തെ വലിയ കാര്യമെന്ന മട്ടിലാണ് കൃഷ്ണകുമാർ അവതരിപ്പിക്കുന്നതെന്നും വിമർശകർ പറയുന്നു. ഇതുതന്നെയാണ്  പണ്ട് സുരേഷ് ഗോപിയും പറഞ്ഞിട്ടുള്ളത്.   സുരേശ് ഗോപിയുടെ  അടുത്ത ജന്മത്തേക്കുറിച്ച്. ബ്രാഹ്മണനായി തനിക്ക് ജനിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.  ഭാവിയെക്കുറിച്ചു സ്വപ്നം കാണുമ്പോഴും ഭൂതകാലക്കുളിരിൽ  ആറാടുമ്പോഴും  അനീതിനിറഞ്ഞ ഒരു ലോകത്തെപ്പറ്റിയാണവർ  പറയുന്നത്. അല്ലെങ്കിൽ അവർക്കാരിയുന്നത് അതാണ്. ആ പറയുന്നതിൽ ഓരനീതിയുണ്ട് എന്നവർക്ക് മനസിലാവുക പോലുമില്ല. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന കാര്യാമാണ് കൃഷ്ണകുമാർ അഭിമാനത്തോടെ പറഞ്ഞതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാരയം.  നിരവധി പേരാണ് കൃഷ്ണകുമാറിനെതിരെ രംഗത്തെയിരിക്കുന്നത്. എഴുത്തുകാരി ശാരദക്കുട്ടി ടീച്ചർ ,  ബിഗ് ബോസ് താരം റിയാസ് സലീം  അടക്കമുള്ളവര്‍ കൃഷ്ണകുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ് എന്നാണ് ശാരദക്കുട്ടി പറഞ്ഞത് . കൃഷ്ണകുമാർ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാർ ചെയ്യുന്നതെന്നും ശാരദക്കുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.  കൃഷ്ണകുമാറിനെതിരെ തുറന്നടിച്ചു കൊണ്ട് റിയാസ് സലീം രംഗത്തെത്തുകയായിരുന്നു. ”അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ” എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്. പിന്നാലെ വീഡിയോയ്ക്ക് ലഭിച്ച ചില കമന്റുകളും റിയാസ് സലീം പങ്കുവച്ചിട്ടുണ്ട്. ആരെങ്കിലും ഇയാളെ ക്ഷണിക്കണം, എന്നിട്ട് ഒരു കുഴി കുത്തി. കൃഷ്ണകുമാറിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകളേയും റിയാസ് സലീം എതിര്‍ക്കുന്നുണ്ട്.  കെട്ടകാലത്തെ ജീവിതദി മറക്കാൻശ്രമിക്കുന്നൊരു മനുഷ്യരിലേക്കാണ് ഇത്തരം ജാതി വയലൻസ് തള്ളിയിടാൻ നോക്കുന്നത്.  കേരളത്തിൽ

കുഴി കുത്തി കഞ്ഞി കഴിച്ചിരുന്ന
കാലമൊക്കെ മാറിയ കാലമാന് കൃഷ്ണകുമാർ പരാമർശിക്കുന്ന കാലഘട്ടം . എന്നിട്ടും പാരമ്പര്യ മഹിമ കൊണ്ട് പറമ്പിലെ പണിക്കാർക്ക് കഞ്ഞി കൊടുത്തിരുന്നത് കുഴിയിൽ തന്നെയായിരുന്നു എങ്കിൽ, കൃഷ്ണ കുമാർ  ചാണകക്കുഴിയിൽ വീണതിൽ അത്ഭുതമില്ല എന്നു മാത്രമല്ല,
അനുയോജ്യമായ പാർട്ടി അത് തന്നെയാണ് എന്നതുമാണ് വാസ്തവം