മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആയിരുന്നു കൊച്ചിൻ ഹനീഫ, അദ്ദേഹത്തിന്റെ മരണം എന്ന് പറയുന്നത് ഇന്നും മലയാളസിനിമക്ക് സംഭവിച്ച ഒരു നഷ്ട്ടം തന്നെയാണ്. അദ്ദേഹത്തെ കുറിച്ച് നിരവധി താരങ്ങൾ സംസാരിച്ചിരുന്നു എന്നാൽ ഇപ്പോൾ സലിം കുമാർ കൊച്ചിൻ ഹനീഫയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒട്ടനവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് എന്നാൽ ഒട്ടും മത്സരബുദ്ധി ഇല്ലാത്ത നടൻ ആണ് ഹനീഫ എന്ന് സലിം കുമാർ പറയുന്നു.
ഞങ്ങൾ ഒന്നിച്ചു മിമിക്രി രംഗത്തുടെ സിനിമയിൽ എത്തിയവരാണ്, ഞാൻ നിരവധി താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ,ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം മറ്റൊരു നടന്മാരുടെ കൂടെ അഭിനയിച്ചാലും കിട്ടില്ല. ഒരു മത്സരബുദ്ധി ഇല്ലാത്ത ഒരു നടൻ ആയിരുന്നു അദ്ദേഹം. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു അഭിനയിച്ചു കഴിഞ്ഞാൽ ഞാൻ നല്ല രീതിയിൽ അഭിനയിച്ചാൽ , ഇനിയും ഞാൻ തന്നെ മുൻപന്തിയിൽ അഭിനയിക്കണം എന്നുള്ള ആഗ്രഹം ആണ് അദ്ദേഹത്തിനുള്ളത്.’
എല്ലാത്തിനു അദ്ദേഹം സപ്പോർട്ട് ചെയ്യ്തിട്ടേയുള്ളു അല്ലാതെ ഒരു അസൂയ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല , എന്നാൽ അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു, അദ്ദേഹം മരിച്ചപോൾ ഞാൻ കാണാൻപോലും പോയില്ല എന്തിനു ടി വി യിൽ പോലും അദ്ദേഹം മരിച്ചു കിടക്കുന്ന ദൃശ്യം കണ്ടില്ല കാരണം അദ്ദേഹം എന്നും എന്റെ മനസിൽ ആ ജീവനുള്ള നടനായി ജീവിച്ചിരിക്കണം, അദ്ദേഹത്തിന്റെ നിശ്ചലാവസ്ഥയിൽ ആയിരിക്കുന്ന ശരീരം കാണാൻ താല്പര്യം ഇല്ല, അതിനാൽ അദ്ദേഹത്തിന്റെ മരണത്തിൽ ഞാൻ പങ്കെടുതിരുനില്ല നടൻ പറയുന്നു.