പാൻ ഇന്ത്യൻ താരമായ ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രം ആണ് ‘കിംഗ് ഓഫ് കൊത്ത ‘, ചിത്രത്തിന്റെ കാരൈ കുടിയിലെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുകാണ്. ചിത്രം അവസാനിച്ചത് നീണ്ട 95 ദിവസത്തെ ഷെഡ്യുളിനു ശേഷമാണ്. ഈ വാർത്ത 44 സെക്കന്റ് ധൈർഘ്യമുള്ള പാക്കപ്പ് വീഡിയോയിലൂടെ ആണ് അണിയറപ്രവര്തകര് പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഓണം നാളിനെ തീയിട്ടറുകളിൽ പ്രദർശനത്തിനു എത്തുമെന്നും അവർ പറയുന്നു. തീർക്കാൻ പറ്റുമെങ്കിൽ തീർക്കേടാ എന്ന ദുൽഖറിന്റെ മാസ് ഡയലോഗും ഈ വീഡിയോയിൽ ഉള്പെടുത്തിക്കൊണ്ടാണ് ഈ വാർത്ത പങ്കുവെച്ചത്.
കിംഗ് ഓഫ് കൊത്ത സംവിധാന ചെയ്യ്തിരിക്കുന്നത്, നിരവധി ഹിറ്റചിത്രങ്ങൾ ചെയ്യ്ത ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്, ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, എന്നി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ദുൽഖറിന്റെ കരിയർ തന്നെ മാറ്റിമറിക്കാവുന്ന ഒരു ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത.
ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് ചന്ദ്രൻ ആണ്, ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, നൈല ഉഷ, സുധീർ കോപ്പ, ശാന്തികൃഷണ, ഷമ്മി തിലകൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ദുൽഖറിന്റെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻെറ റീലിസിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ.