മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് കാവേരി, ബാലതാരമായി എത്തിയ കാവേരി വളരെ പെട്ടെന്നാണ് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയത്, ബാലതാരമായി എത്തിയ താരം പിന്നീട് നായികാ സ്ഥാനം നേടുകയായിരുന്നു, കണ്ണാം തുമ്പി പോരാമോ ഗാനത്തിലെ കാവേരിയെ ഇന്നും പ്രേക്ഷകർക്ക് മറക്കുവാൻ സാധിക്കില്ല, നടിയുടെ ആ കുട്ടിത്തം ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. നിരവധി സിനിമകളിൽ കാവേരി നായികയായി തിളങ്ങിയിരുന്നു, വളരെ പെട്ടെന്നായിരുന്നു കാവേരിയുടെ വളർച്ചപേധ ബാബു എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് കാവേരി സംവിധായകൻ സൂര്യ കിരണുമായി പ്രണയത്തിൽ ആകുന്നത്, പിന്നീട് രണ്ടും വീട്ടുകാരുടെയും സമ്മതപ്രകാരം ഇരുവരും വിവാഹിതരായി, 2005 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പിന്നീട് ഇരുവരും വിവാഹിതരായി എന്ന രീതിയിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു,

ഈ വാർത്തയോട് രണ്ടുപേരും ഇതുവരെ പ്രതികരിച്ചിരുന്നില്ല, എന്നാൽ തെലുങ്ക് ബിഗ്‌ബോസ് 4 ലിൽ എത്തിയപ്പോഴാണ് സൂര്യ കിരൺ തന്റെ വിവാഹ ബന്ധത്തിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് വ്യക്തമാക്കിയത്.കാവേരിയുമായി താൻ വേർപിരിഞ്ഞു എന്നാണ് സൂര്യ ഇപ്പോൾ പറയുന്നത്, സൂര്യ ബിഗ്‌ബോസിൽ നിന്നും ആദ്യത്തെ ആഴ്ച തന്നെ പുറത്തായിരുന്നു, അതിനുശേഷം ഉള്ള ഒരു ഇന്റർവ്യൂവിൽ ആണ് സൂര്യ താൻ രേവതിയുമായി വിവാഹബന്ധം വേർപ്പെടുത്തിയ കാര്യം തുറന്ന് പറഞ്ഞത്, ഞാനും കാവേരിയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയിട്ട് വർഷങ്ങൾ ആയി, ഒരുപാട് കാലം ഞാൻ രേവതിക്ക് വേണ്ടി കാത്തിരുന്നു, എന്നാൽ അവൾ എന്റെ അടുത്തേക്ക് തിരികെ വന്നില്ല, ഇനി ഒരിക്കലും അവൾ എന്റെ അടുത്തേക്ക് വരില്ല എന്നതും സൂര്യ കിരൺ തുറന്നു പറഞ്ഞു, എന്നാൽ എന്ത് കൊണ്ടാണ് ഇരുവരും ബന്ധം വേർപ്പെടുത്തിയത് എന്ന് സൂര്യ പറഞ്ഞിട്ടില്ല.