തെന്നിന്ത്യൻ സിനിമ രംഗത്തെ ഒരുപാട് ആരാധകരുള്ള നടിയാണ് ജ്യോതിക, രണ്ടു മക്കൾ ഉള്ള ജ്യോതികക്ക് 40 വയസ്സ് ആയെങ്കിലും ഇപ്പോളും 30 വയസ്സിന്റെ വശ്യതയിലാണ് കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്, നടിയുടെ പുതിയ മലയാള ചിത്ര൦ ‘കാതൽ ദി കോർ’, ന്റെ പ്രമോഷൻ ഭാഗമായി താരം കേരളത്തിൽ എത്തിയപ്പോൾ എല്ലാവരുടെയും ശ്രെദ്ധ തന്നെ ജ്യോതികയുടെ സൗന്ദര്യത്തിൽ ആയിരുന്നു, തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ നടി വലിയ പ്രധാന്യം തന്നെയാണ് കൊടുക്കുന്നത്,
വർക്ക് ഔട്ടിന് വലിയ പ്രാധാന്യം ജ്യോതിക നൽകുന്നു. റിപ്പോർട്ടുകൾ പ്രകാരം വർക്ക് ഔട്ട് മുടങ്ങാതിരിക്കാൻ ജ്യോതികപ്രത്യേകം ശ്രദ്ധിക്കാറുണ്ട്.കഠിനമായ വ്യായാമ മുറകൾ അനായാസം ചെയ്യുന്നു. ആരോഗ്യത്തിനും, കുടുംബ ജീവിതത്തിനും താൻ ഇന്ന് പ്രാധാന്യം നൽകുന്നു. സിനിമയ്ക്കപ്പുറം തന്റെ ആരോഗ്യം താൻ ശ്രെദ്ധിക്കാറുണ്ടെന്നും നടി മുൻപ് പറഞ്ഞിരുന്നു, സിനിമയ്ക്കപ്പുറം തനിക്ക്ഒ രു ജീവിതമുണ്ടു , നടി പറയുന്നു
ജീവിതത്തിൽ മറ്റ് ഒരുപാട് കാര്യങ്ങൾ തനിക്ക് ചെ യ്യാനുണ്ട്. അതിനാലാണ് ഞാൻ ജിം വർക്ക് ഔട്ട് തുടങ്ങിയത്. വൈകിയാണ് ഞാനിതിലേക്ക് വന്നത്. എന്റെ ആരോഗ്യം ഞാൻ നോക്കണം. മസിലും ഭാരം കുറയ്ക്കലുമെല്ലാം വിട്ടേക്ക് സ്ട്രെഗ്ത് പ്രധാനമാണ്. എനിക്ക് ട്രക്കിംഗ് ഇഷ്ടമാണ്. അതിന് ശക്തി ആവശ്യമാണ് നടി പറയുന്നു, അതുപോലെ തന്റെ ജീവിതവും ആരോഗ്യവുമാണ് തനിക്ക് പ്രധാനം ജ്യോതിക പറയുന്നു