നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നു കളഞ്ഞത്.പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു എന്നൊരു വാർത്തയാണ് ഇന്നലെ രാത്രി തൊട്ട് പ്രചരിക്കുന്നത്. സംഭവം നടന്നത് ദൂരെ ഒന്നുമല്ല നമ്മുടെ കേരളത്തിൽ തന്നെ പാറശാലയിൽ. സംഭവത്തിൽ പാറശാല സ്വദേശി ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. മദ്യ ലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നത്.ഇന്നലെ രാത്രി 11 മണിക്ക് പാറശാലയിലെ പരശുവക്കലിലാണ് സംഭവം നടന്നത്. വാഹന പരിശോധന നടത്താനാണ് പാറശാല പൊലീസിന്‍റെ നൈറ്റ് പെട്രോളിങ് സംഘം പരശുവക്കലിൽ എത്തിയത്.

നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നു കളഞ്ഞത്.വാഹനത്തിൽ താക്കോൽ ഉള്ളതായി മനസിലാക്കി. പട്രോളിങ്ങിനിടെ വാഹനം നിര്‍ത്തി കുറച്ച്‌ മാറിനിന്ന് വാഹനങ്ങള്‍ പരിശോധിക്കാനായി കാത്തുനില്‍ക്കുന്നതിനായി പൊലീസുകാർ വാഹനത്തിനു അടുത്ത് നിന്നും മാറിയ സമയത്ത് യുവാവ് ജീപ്പുമായി കടന്നു കളയുകയായിരുന്നു.യുവാവ് പരശുവക്കലിൽ നിന്ന് ആനമ്പാറ വരെ ഒരു കിലോ മീറ്ററോളം വാഹനം ഓടിച്ചു കൊണ്ടു പോയി. പൊലീസുകാര്‍ പിന്തുടരുന്നത് അറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ വച്ച്‌ പോസ്റ്റില്‍ ഇടിപ്പിച്ച്‌ വാഹനം നിര്‍ത്തി. ഇതോടെ പൊലീസും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.