ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനെത്തിയ നടി  ഹണി റോസിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം തന്നെ  കേരളത്തിലുട നീളവും ഇന്ത്യക്ക് അകത്തും പുറത്തുമൊക്കെയായി ഉദ്ഘാടനങ്ങളുമായി കൂടി തിരക്കിലാണ് ഹണി റോസ്. ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. അവിടെയും ശ്രദ്ധേയമായത് ഹണി റോസ് ധരിച്ച വസ്ത്രങ്ങളായിരുന്നു ,ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള സ്‌പോര്‍ഡ്‌സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും വെള്ള നിറമുള്ള ഷൂസുമായിരുന്നു വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു ഹണി റോസ്  ജിം ഉത്ഘാടനത്തിനെത്തിയത്. പതിവായി  ഇത്തവണയും നടിയുടെ ഫോട്ടോസിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് എത്തുന്നത് . ഉദ്ഘാടനമാണെന്ന് കേട്ടപ്പോള്‍ ജിമ്മില്‍ നിന്നും നേരെ ഇങ്ങോട്ടാണോ വന്നതെന്നായിരുന്നു എന്നാണ് ആരാധകർ നടിയോട് ചോദിക്കുന്നത്ജി മ്മില്‍ വര്‍ക് ഔട്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോള്‍ ആണ് ഉദ്ഘാടനം ഉണ്ടെന്ന് വിളി വന്നത്. പിന്നെ ഇറങ്ങി ഓടുകയായിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്. ഇവര്‍ വന്ന് ഉദ്ഘാടനം ചെയ്ത ഷോപ്പുകളിലൊക്കെ ഇപ്പോള്‍ നല്ല കച്ചവടം ഉണ്ടാകുമോ എന്നാണ് ഒരാളുടെ സംശയം.

നേരെ ചൊവ്വേ തുണി ഉടുക്കാന്‍ ഇവര്‍ എന്നാണ് പഠിപ്പിക്കുക. ആരെയും കൂസാത്ത ഭാവം, ഒരു വിവാദങ്ങള്‍ക്കും പ്രതികരിക്കാത്ത മനസ്, മറ്റുള്ളവരില്‍ നിന്നും ഹണിയെ വ്യത്യസ്തയാക്കുന്നത് ഇതൊക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അപമാനം അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരേ ഒരു നടി ഹണിയാണ്. ചെറിയൊരു വിമര്‍ശനം ഉണ്ടായാല്‍ പോലും ആത്മഹത്യ ചെയ്യുന്ന ആളുകളുടെ നാടാണിത്. അവിടെയാണ് തല ഉയര്‍ത്തി വിവാദങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ട് ഹണി ജീവിക്കുന്നത്. ശരിക്കും അഭിമാനം തോന്നുകയാണെന്നാണ് താരത്തെ അനുകൂലിച്ച് കൊണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്  ഹണി റോസ്. അടുത്ത കാലത്ത് മലയാള സിനിമാ രം​ഗത്ത് ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടിയില്ല എന്ന് തന്നെ പറയാം

വർഷങ്ങളായി സിനിമാ രം​ഗത്തുള്ള ഹണി റോസ് അടുത്ത കാലത്താണ് ഇത്രയും വാർ‌ത്താ പ്രാധാന്യം നേടിയെടുക്കുന്നത്. വിനയന്റെ സംവിധാനത്തിൽ  മണിക്കുട്ടനും ലക്ഷ്മി ഗോപലസ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഹണി റോസ് ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന നടിയാണ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെയാണ് ഹണി തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. റേച്ചൽ ആണ് ഹണിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ ശരീരത്തെപ്പറ്റിയാണ് മിക്ക ആളുകൾക്കും പറയാൻ ഉള്ളത്. അതുകൊണ്ട് തന്നെ നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.