തമിഴ് സംവിധായകൻ സീനു  രാമസ്വാമിയുടെ  അടുത്ത പുതിയചിത്രം  ‘മാമനിതൻ ‘ . ചിത്രത്തിൽ ആദ്യം മമ്മൂട്ടിയെ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ   വിജയ്  സേതുപതി മമ്മൂട്ടിക്ക് പകരം ചിത്രത്തിൽ ഇപ്പോൾ  അഭിനയിക്കുകയാണ് . ജൂൺ 24 നെ ചിത്രം തീയിട്ടറുകളിൽ എത്തുന്നു എന്നാണ് പ്രാധമിക റിപ്പോർട്ട്. ചിത്രത്തിൽ നായകനായി  വിജയ് സേതുപതി എത്തിയതിനെ കുറിച്ച് സീനു രാമസ്വാമി വെളിപ്പെടുത്തുകയാണ് ഇപ്പോൾ. തനിക്കു ആദ്യം ഈ ചിത്രം മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കാൻ ആയിരുന്നു ആഗ്രഹം. എന്നാൽ അദ്ദേഹത്തെ കിട്ടാതെ വന്നപ്പോളാണ് വിജയ് സേതുപതിയിലേക്കു എത്തപ്പെട്ടത് സംവിധായകൻ പറയുന്നു.


ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ആണ് സീനു ഈ കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രം എഴുതി കഴിഞ്ഞപ്പോൾ ആദ്യം മമ്മൂട്ടി സാറിനെ വെച്ച് ചെയ്യാമെന്ന് ആണ് തീരുമാനിച്ചത്. അതിനായി അദ്ദേഹത്തെ നേരിട്ടു കാണാൻ ചെല്ലുകയും ചെയ്യ്തു. അന്ന് അദ്ദേഹത്തെ കണ്ടിരുന്ന ഞാൻ പിന്നിട് വീണ്ടും കാണാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ തിരക്കു കാരണം കണ്ടിരുന്നില്ല സീനു രാമസ്വാമി പറയുന്നു.


റിയലിസ്റ്റിക് സിനിമകളും, കൊമേഴ്‌സ്യൽ സിനിമകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു നടൻ ആയിരിക്കണം ഈ സിനിമയിലും അങ്ങനെ ഉള്ള കഴിവുള്ള രണ്ടു നടന്മാർ ആണ് മമ്മൂട്ടിയും, മോഹൻലാലും. സീനു രാമസ്വാമി പറഞ്ഞു. അങ്ങനെ ഒരു ആക്ടറിനെ ആലോചിച്ചിരിക്കുമ്പോൾ ആണ് വിജയ് സേതുപതിയെ മനസിലേക്ക് ഓടി വന്നത് പിന്നീട് അധികം ആലോചിക്കാതെ സേതുപതിയോടു വിവരം പറയുകയും അദ്ദേഹം ഓകെ പറയുകയും ചെയ്യ്തു സീനു രാമസ്വാമി പറഞ്ഞു.