96, കർണൻ എന്നി ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഗൗരി കിഷൻ. അടുത്തതായി ഉലഗമൈ എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രത്തിൽ അഭിനയിക്കുന്നതായി ആണ് റിപോർട്ടുകൾ. ചിത്രത്തിന്റെ സംവിധായകൻ വിജയ് പ്രകാശ് ആണ് വിവരം പുറത്തു വിട്ടത്, “സു സമുതിരത്തിന്റെ ഒരു കോട്ടുകുളി എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണിത്.
ഞാൻ കോളേജിൽ ആയിരുന്നപ്പോൾ തമിഴ് സാഹിത്യം പഠിക്കുകയും ഒരു പ്രോജക്റ്റിനായി ഈ പ്രത്യേക നോവലിൽ പ്രവർത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഞാനത് സിനിമയാക്കാൻ തീരുമാനിച്ചത് എന്നും സംവിധായൻ വെളുപ്പെടുത്തി. “ജാതി വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമാണിത്. “ഗൗരിയുടെ കഥാപാത്രം ഒരു പോരാളിയാണ്, ജാതി കാരണം പ്രശ്നങ്ങൾ നേരിടുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുനെൽവേലിക്ക് സമീപം ടീം ഷൂട്ടിംഗ് ആരംഭിച്ചു. “ഗൗരി വ്യത്യസ്തമായ രൂപത്തിലായിരിക്കും കാണപ്പെടുക, കൂടാതെ നെല്ലായ് ഭാഷയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു . ജിഎം സുന്ദർ, മാരിമുത്തു, അരുൾ മണി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നു.
buy office 365 pro