മലയാള സിനിമയുടെ യുവ സംവിധയകരിൽ ഒരു സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ, പ്രേമം സിനിമ ക്കു ശേഷം ഇപ്പോൾ നയൻ താരയും, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി എത്തിയിരിക്കുകയാണ്, കുറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ആയിരുന്നു ഇത്. സിനിയമയുടെ റിലീസ് തീയതി നവംബര്‍ 23ന് പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു.

ചിത്രാം അടുത്ത മാസം എത്തുമെന്ന അണിയറ പ്രവർത്തകർ നേരത്തെ അറിയിപ്പിച്ചിരുന്നു എന്നാൽ സ്ഥിതികരിച്ചിരുന്നില്ല. നടൻ ബാബു രാജ് ഈ ചിത്രം ഡിസംബർ രണ്ടിന് എത്തുമെന്നും പറഞ്ഞിരുന്നു.  ട്രെയ്ലറോ വലിയ അപ്ഡേറ്റുകളോ പുറത്തുവിടാതെ തന്നെ ഗോള്‍ഡിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്,ഈ ചിത്രത്തിന്റെ ഓ ടി ടി  അവകശം  റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്.

ഈ ചിത്രത്തിൽ ലാലു അലക്സ്, ജഗദീഷ്, വിനയ്‌ഫോർട്ട്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ, പ്രേം കുമാർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ ലിസ്റ്റിൻ  സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്.