ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്.
ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങള്‍.കഴിഞ്ഞ ദിവസം ഗായത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതും നാട്ടുകാര്‍ പിടികൂടിയതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു.
ഇപ്പോഴിതാ, ഗായത്രി തന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഗായത്രിയുടെ വാക്കുകള്‍-
സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹന്‍ലാലിനോട് മാത്രമാണ്. ഒരുപാട് പേര്‍ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമാണുള്ളത്.

പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ല പ്രണവ് എന്നെക്കാളും ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലില്‍ എത്തുമ്പോള്‍ അറിയണം എന്നായിരുന്നു ആഗ്രഹം. എനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട്.

സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമു