മലയാളി  പ്രേഷകരുടെ സ്വാകാര്യ അഹങ്കാരം ആണ് ഷീല. താരം അറുപതു കാലഘട്ടത്തിൽ ആണ് സിനിമയിൽ എത്തുന്നത്. ഭാഗ്യജാതകം എന്ന സിനിമയിലൂടെ ആണ് തന്റെ സിനിമ ജീവിതം തുടങ്ങിയത്. പിന്നീട് അങ്ങോട്ട് താരത്തിന്റെ യുഗം ആയിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു താരം ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രം ആയിരുന്നു ഷീലയ്ക്ക് ഒരു വഴിത്തിരിവ് ആയതു. പ്രേം നസീർ,മധു ,കമലഹാസൻ, സത്യൻ, ജയൻ,സുകുമാരൻ തുടങ്ങി മുൻനിര താരങ്ങളുടെ കൂടെ അഭിനയിച്ചു. എൺപതു കാലഘട്ടത്തിൽ സിനിമകളിൽ നിന്നും പിന്മാറിയ താരം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ആണ് വീണ്ടു സിനിമയിൽ എത്തുന്നത്.

ഇന്നും ഷീലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ മറ്റും ഇടം പിടിക്കാറുണ്ട്. പ്രേം നസീറിനൊപ്പം ഏറ്റവുമധികം സിനിമയിൽ നായികയായ റെക്കോർഡ് മുതൽ നിരവധി പുരസ്കാരങ്ങൾ ഷീലാമ്മയെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ വാക്കുകളാണ്.ആദ്യമായി ഏറ്റുവാങ്ങിയ പുരസ്‌കാരം ഹോട്ടലിൽ ലോബിയിൽ നിന്നുമാണ് വാങ്ങിയതെന്ന് ഷീല പറയുന്നു. .അറുപത്തിന്റെ അവസാനം ആയിരുന്നു ഒരു അവാർഡ് എന്ന് പറയുന്നത് എന്താണെന്നു പോലും അറിവില്ല. തിരുവനന്തപുരത്തെ ഒരു കൂട്ടം ആളുകൾ ഒരു അവാർഡ് നിശ പ്ലാൻ ചെയ്തു. ഒരാൾ ഞങ്ങൾക്കുള്ള ടിക്കറ്റിനു പണം നൽകുന്നുഒരാൾ അവാർഡുകൾ വാങ്ങുന്നു ഒരാൾ ഹോട്ടൽ ബുക്ക് ചെയ്യുന്നു അങ്ങനെ ഒരു പരിപാടി.

ആദ്യത്തെ അവാർഡ് വാങ്ങുന്ന ഒരു സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ. ഞങ്ങൾ എല്ലവരും തയ്യാറായിഹോട്ടലിൽ ഇരുന്നു.സമയം കഴിഞ്ഞിട്ടും ആരെയും കാണുന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ പ്രോഗ്രാമിന്റെ സംഘടകർ വന്നു.ഓഡിറ്റോറിയം ബുക്ക് ചെയ്ത ആൾ എന്തോ പ്രെശ്നം ഉണ്ടാക്കി അതുകൊണ്ടു അകത്തു കടക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു. ഞങ്ങൾ താമസിച്ചിരുന്ന മസ്‌ക്കറ്റ് ഹോട്ടലിന്റെ ലോബിയിൽ വെച്ച് അവർ ഞങ്ങൾക്ക് ആ അവാർഡ് തന്നു. പറയാതെ വയ്യ എനിക്ക് ഇന്നുവരെ കിട്ടിയ അവാർഡുകളിൽ ഏറ്റവും വലുത് ഇപ്പോഴും അത് തന്നെയാണ്. എന്റെ ആദ്യ അവാർഡ്ഷീല പറഞ്ഞു.