മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിന്‍സി അലോഷ്യസ്. 2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ എത്തിയ വിൻസിയുടെ വെബ് സീരീസ് ആയ കരിക്കിന്റെ കലക്കാച്ചി , എമിലി തുടങ്ങിയവയും ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ എത്തിയിരിക്കുകയാണ് കുടുംബവുമായി ടൂരിനുപോകുമ്പോൾ ഉള്ള നിമിഷങ്ങൾ ആണ് വീഡിയോ ചിത്രീകരിച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജയറാമിന്റേതായ എക്കാലത്തെയും ഹിറ്റ് ഗാനം പതിനാലാം രാവിൻറെ എന്ന തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് വിൻസിയുടെ നൃത്തം. വാഹനത്തിൽ ഉള്ള ആരോ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. ആൾ ആരാണെന്ന് മനസ്സിലായോ എന്നാണ് ചോദിച്ചിരിക്കുന്നത്.ഇതിനു രസകരമായ കമന്റുകളും വന്ന് നിറയുന്നുണ്ട്.