അച്ഛനെ പോലെ തന്നെ വാഹനം ഒരു വീക്നെസ് ആയ മകൻ ആണ് ദുൽഖർ സൽമാൻ. ഒട്ടേറെ ആഡംബര വാഹനങ്ങൾ ആണ് താരത്തിനുള്ളത്. ടോപ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ താങ്കൾക്ക് എത്ര കാറുകൾ ഉണ്ട് എന്ന ചോദ്യത്തിന്, അത് വ്യക്തമാകാൻ കഴിയില്ല എന്നാണ് ദുൽഖർ നൽകിയ മറുപടി. തന്റെ കാറുകളുടെ എണ്ണം വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് നടൻ പറയുന്നത്. താൻ തന്റെ കാറുകളുടെ എണ്ണം വെളിപ്പെടുത്തിയാൽ അത് ഒരുപാടു കുഴപ്പം ആകുമെന്നാണ് ദുൽഖർ പറയുന്നത്.
എനിക്കതു വെളിപ്പെടുത്താൻ കഴിയില്ല. ഈ അടുത്തിടക്ക് ആയിരുന്നു ടോപ് ഗിയർ ഇന്ത്യയുടെ മാഗ്സനിൽ കവർ ഫോട്ടോ ആയി നടൻ എത്തിയിരുന്നു. ഇനിയും താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ആണ്. ചിത്രത്തിന്റെ എല്ലാം അപ്പ്‌ഡേറ്റുകളും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ താരത്തിന്റെ ബോളിവുഡ് പ്രൊജക്റ്റ് ആയ ‘ചുപ്പ് എന്ന ബോളിവുഡ് ചിത്രമാണ് അവസാനം റിലീസ് ചെയ്യ്തത്. ഇനിയും നിരവധി ചിത്രങ്ങൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.