സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രമല്ല, വേണമെങ്കില്‍ വാപ്പച്ചി മമ്മൂട്ടിയുടെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ഹാന്റില്‍ ചെയ്യും എന്ന് കുറുപ്പ് എന്ന സിനിമയുടെ റിലീസിന്റെ സമയത്ത് ദുല്‍ഖര്‍ കാണിച്ചു തന്നിരുന്നു. എന്നാല്‍ ദുല്‍ഖര്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലൈവ് വീഡിയോ നിമിഷങ്ങൾ കൊണ്ട് വിരൽ ആയിരുന്നു. തുടര്‍ന്നു ഒരുപാട് ചര്‍ച്ചകളുംഉയര്ന്നു.
വളരെ വികാരഭരിതമായിട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിൽക്കൂടുതൽ ഒന്നും പറയാൻ പറ്റില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി’ എന്ന് ദുൽഖർ വീഡിയോയുടെ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത് കാണാം. ഇത് പോലൊരു സംഭവം ഞാന്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. ഉറങ്ങിയിട്ട് നാളുകളായി. പറയണം എന്നുണ്ട് പക്ഷെ അത് പറയാന്‍ പറ്റുന്നില്ല അതിൽ നിന്നും മനസിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല എന്നും ദുൽഖർ പറയുന്നത് കേൾക്കാം. പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അപ്പോഴേക്കും ഡിക്യുവിന് എന്ത് പറ്റി എന്ന് ചോദിച്ച് ആരാധകരും രംഗത്ത് എത്തി.
എന്താണ് സംഭവിച്ചത്, ഇത്രയ്ക്ക് വിഷമം വരാന്‍ എന്തുണ്ടായി. ദുല്‍ഖറിന് വിഷാദ രോഗമാണോ.വേണ്ടപ്പെട്ടവര്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചോ എന്നിങ്ങനെ നടുങ്ങിയ അവസ്ഥയിലാണ് യൂട്യൂബിലും മറ്റുമെല്ലാം വീഡിയോ പങ്കുവച്ചുകൊണ്ട് കമന്റുകള്‍ വന്നത്.എന്നാല്‍ ഇതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. മിക്കവാറും ഇതൊരു സിനിമ പ്രമോഷന്‍ തന്നെ ആകാനാണ് സാധ്യത എന്ന് ചിലര്‍ തറപ്പിച്ചു പറഞ്ഞിരുന്നു .
കാരണം ഇക്കാലത്ത് സിനിമാ പ്രമോഷന് ഏത് രീതിയും സ്വീകരിക്കുന്നത് പതിവാണല്ലോ. ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞ് ആശ ശരത് പ്രമോഷന്‍ നടത്തിതെല്ലാം വാര്‍ത്തയായിരുന്നു. എന്നാൽ ഇപ്പോൾ അത് തന്നെയാണ് കാര്യം എന്ന് വെളിപ്പെടുകയാണിപ്പോൾ. ഒരു പരസ്യ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗം ആയിരുന്നു ആ വീഡിയോ .ഒരു മൊബൈൽ ഫോണിന്റെ പരസ്യമാണ്. അതിന്റെ രണ്ടാമത്തെ വിഡിയോയും ഇപ്പോൾ ദുൽക്കർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മൊബൈൽ എന്നിൽ ചെലുത്തിയ മാന്റത്രിക ശക്തി വളരെ വലുതാണ് മെഡിറ്റേഷൻ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തിൽ നിന്നും പുറത്തു വരാൻ പറ്റുന്നില്ല എന്നാണ് ഡി ക്യൂ പരസ്യത്തിൽ പറയുന്നത്. എന്നാൽ ഇതല്പം കടുത്തു പോയെന്നു ഡി ക്യൂവിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നുമാണ് ആരാധകരെ പറയുന്നത്. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന പ്രൊമോട്ടവനുകൾ ഇനി ചെയ്യല്ലേ എന്ന അഭ്യർത്ഥനയും ചില വെച്ചിട്ടുണ്ട്.