നടൻ കൃഷ്ണകുമാറിന്റെ മകൾ ആണ് ദിയ കൃഷ്ണ കുമാർ, താരത്തിന്റെ പ്രണയം നഷ്ട്ടമായിതിനെ കുറിച്ചു മുൻപും താരം പറഞ്ഞിരുന്നു,ഇപ്പോൾ വീണ്ടും അതെ ചർച്ചയാണ് താരത്തിന്റെ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ താരത്തിന്റെ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത് . ബന്ധങ്ങൾ നില നില്ക്കാൻ ആവശ്യം വൈബ്  ആണോ അതോ ട്രസ്റ്റ് ആണോ എന്ന ചോദ്യത്തിന് ആണ് താരം ഇങ്ങനെ ഉത്തരം നല്കിയിരിക്കുന്നത്.

ട്രസ്റ്റ് തന്നെയാണ് അഭികാമ്യം,താരം പറയുന്നു. വൈബ് ഉണ്ടെങ്കില്‍ മാത്രമേ താന്‍ ഒരാളുമായി റിലേഷനിലാകൂവെന്നും താരം വ്യക്തമാക്കി,പ്രണയ ബന്ധത്തിൽ റെഡ് സിഗ്നൽ കണ്ടാൽ ഉടൻ രക്ഷപെട്ടോണം അല്ലാതെ അത് പച്ച ആകുന്നതുവരെ വെയിറ്റ് ചെയ്യരുത്, ഞാൻ അങ്ങനെ പച്ച ആകാൻ വേണ്ടി നിന്നതാണ് എനിക്ക് പറ്റിയ തെറ്റ് നടി പറയുന്നു.

താൻ ഇനിയും ഡേറ്റിങ്ങിനെ നിൽക്കുന്നില്ല നേരിട്ട് വിവാഹത്തിലേക്ക് മാത്രം ആണ് പോകുന്നത്. തനിക്കു പറ്റിയ അബദ്ധം ഇനിയും ആർക്കും ഉണ്ടാകരുത് എന്നും താരം പറയുന്നു, ബിഗ്‌ബോസ് അഞ്ചാം സീസണിൽ താരം ഉണ്ടാകും എന്നാണ് മുൻപ് വന്നിരുന്ന വാർത്തകൾ, എന്നാൽ താൻ  ബിഗ് ബോസ്സിൽ ഉണ്ടാകില്ല എന്ന് ദിയ തന്നെ പറഞ്ഞിരുന്നു