പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു, വിവാഹ നിശ്ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്,
അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ മീനാക്ഷിയെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മീനൂട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ടേസ്റ്റൊന്നുമില്ല, കുഴപ്പമില്ല, അവള് ആരേയും ഹേര്‍ട്ട് ചെയ്യാത്തയാളാണ്. ഒറ്റവാക്കില്‍ ചോദിച്ചാല്‍ നല്ല മോളാണെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.
അവള്‍ക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ട്, വളരെ ഡിപ്ലോമാറ്റിക്കാണെന്നായിരുന്നു അവതാരക പറഞ്ഞത്. ഓണപ്പരിപാടിക്കിടയിലായിരുന്നു ദിലീപിനോട് മീനാക്ഷിയെക്കുറിച്ച് ചോദിച്ചത്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. മകളുടെ പിന്തുണയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് ദിലീപ്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അച്ഛനെ സഹായിക്കാറുണ്ട് മകള്‍. മകള്‍ വേണ്ടെന്ന് പറഞ്ഞ സിനിമയോ കഥാപാത്രമോ താന്‍ ഏറ്റെടുക്കാറില്ലെന്ന് മുന്‍പ് ദിലീപ് വ്യക്തമാക്കിയിരുന്നു.