തെന്നിന്ത്യൻ സിനിമകളിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്‌മിക മന്ദാന. താരത്തിന്റെ ‘പുഷ്പ ‘എന്ന ചിത്രം വളരെ പ്രേഷക ശ്രെദ്ധ  പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കർണ്ണാടകക്കാരിയ താരം കന്നഡ സിനിമയിലിലൂടെ ആണ് വളർന്നു വന്നത്. ഇപ്പോൾ കന്നഡ പ്രേക്ഷകരിൽ നിന്നും താരത്തിനെതിരെ കഠിനമായ വിമർശങ്ങൾ എത്തുകയാണ്. കാരണം സൂപ്പർഹിറ്റ് ആയി മുന്നോട്ട് പോകുന്ന ‘കാന്താര’  എന്ന ചിത്രമാണ്.


കാന്താരയെ സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഇതിനകം പുകഴ്ത്തിയിട്ടുണ്ട്. കലക്ഷൻ റെക്കോഡ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സിനിമയെ പറ്റി ഇതുവരെ രശ്മിക ഒന്നും പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ടില്ലെന്ന് ഇക്കഴിഞ്ഞ ദിവസം നടി വ്യക്തമാക്കുകയും ചെയ്തിരുന്നു,ഈ വാർത്തയാണ് റിഷബ്  ഷെട്ടി ആരധകരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നടി ഈ സിനിമ കാണാഞ്ഞത്,അതുപോലെ ചിത്രത്തെ കുറിച്ച് ഒന്നും പറയാതിരുന്നത്, രശ്‌മിക കന്നഡ സിനിമയിൽ നിന്നുമാണ് താര റാണി ആയതു അത് മറക്കേണ്ട എന്ന രീതിയിലാണ് താരത്തിനെതിരെ വരുന്ന വിമർശനങ്ങൾ.

രശ്മികയുമായി വിവാഹം കഴിക്കാനിരുന്ന നടൻ രക്ഷിത് ഷെട്ടിയുടെ സുഹൃത്താണ് കാന്തര ഒരുക്കിയ റിഷബ് ഷെട്ടി. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് രണ്ട് പേരും ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് ആയതിനാലാണോ റിഷബ് ഷെട്ടിയുടെ സിനിമയെ പറ്റി ഒന്നും പറയാത്തതെന്നും ചിലർ ചോദിക്കുന്നു.എന്നാൽ കഴിഞ്ഞ ദിവസം തനിക്കു വരുന്ന ട്രോളുകൾക്കു൦,വിമര്ഷങ്ങള്ക്കും എതിരെ പ്രതികരിച്ചിരുന്നു. ഇത്തരം വിദ്വേഷങ്ങൾ എന്തിനാണെന്നും രശ്മിക ചോദിച്ചു.