മലയാളികൾക്ക് സലിം കുമാർ എന്ന നടനെ കുറിച്ച് തന്നെ പറയുമ്പോൾ ഉള്ളിലൊരു ചിരി തന്നെ ഉണ്ടാകാറുണ്ട്, കാരണ൦ അതുപോലെയാണ് അദ്ദേഹത്തിന്റെ കോമഡികൾ, എന്നാൽ ഇപ്പോൾ അദ്ദേഹം കോമഡി സീനുകൾ മാറി സീരിയസ് കഥാപാത്രങ്ങളിലേക്ക് തിരിയുകയും ചെയ്യ്തു,. എങ്കിലും ഇന്നും അദ്ദേഹത്തിന്റെ കോമഡി സീനുകൾ മലയാളി പ്രേഷകർക്കു വലിയ ഇഷ്ട്ടം തന്നെയാണ്, ഇപ്പോൾ അങ്ങനൊരു കഥപാത്രത്തെ കുറിച്ച് പറയുകയാണ് സലിം കുമാർ.
സൈന സൗത്തിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ‘ചതിക്കാത്ത ചന്ദു’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഇങ്ങനെ പറയുന്നത്, ഈ ചിത്രത്തിൽ മൈക്കിൾ ജാക്സണി ന്റെ വേഷത്തിൽ ആയിരുന്നു അഭിനയിക്കേണ്ടത്, ഈ ചിത്രം സ്ക്രിപ്റ്റ് ഇല്ലാതെ ചെയ്യ്ത ചിത്രം ആയിരുന്നു. ആദ്യം ഈ ചിത്രത്തിന് ഇട്ട പേര് ചതിയൻ ചന്ദു എന്നായിരുന്നു, എന്നാൽ പിന്നീടാണ് ‘ചതിക്കാത്ത ചന്ദു’ എന്നാക്കിയത് സലിം കുമാർ പറയുന്നു.
ഈ ചിത്രത്തിൽ താൻ ഷൂട്ടിങ്ങിനായി ചെന്ന് ആ സമയത്താണ് മൈക്കിൾ ജാക്സണിന്റെ വേഷങ്ങൾ എത്തിച്ചത്അതിനു ശേഷം അവർ മേക്കപ്പ് ചെയ്യാൻ തുടങ്ങി, അത് സാധാരണ പൌഡർ അല്ല ഉപയോഗിച്ചത് എന്റെ മുഖത്തു. ഒരു തര൦ ലിക്കഡ് ആയിരുന്നു ഉപയോഗിച്ചത് എന്നാൽ ആദ്യം ഇത് മുഖത്തു പുരട്ടുമ്പോൾ വലിയ ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു എന്നാൽ പോകെ അത് എനിക്ക് ശീലമായി, എങ്കിലും ഈ ഒരു മേക്കപ്പ് എപ്പോളും എന്റെ മുഖത്തു ഉണ്ടാകും. ആ മുദ്രകൾ കാണിക്കുന്ന സീൻ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗുകൾ ആണ്, ആ സീൻ മുഴുവൻ ഞങ്ങളുടെ മനസിൽ ഉള്ളതുകൊണ്ട് സ്ക്രിപ്റ്റ് പോലും ഉപയോഗിക്കാതെയാണ് ചതിക്കാത്ത ചന്ദു ചെയ്യ്തത് സലിം കുമാർ പറയുന്നു.