മലയാളത്തിന്റെ പ്രിയ നടൻ ചെമ്പൻ വിനോദ് സിനിമാ ലോകത്തിലേക്ക് ചുവട് വെക്കുന്നത്  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം അനില്‍ രാധാകൃഷ്‌ണ മേനോന്‍ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും വളരെ ശ്രദ്ധേയമായിരുന്നു.പിന്നീട് അങ്ങോട്ട് സഹനടനായും വില്ലനായും വിവിധ സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവെച്ചു.2018ൽ ഗോവയിൽ വെച്ച് നടന്ന ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.

 

View this post on Instagram

 

A post shared by Chemban Vinod Jose (@chembanvinod)

ഇപ്പോളിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചെമ്പൻ വിനോദ് ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ചെമ്പൻ വിനോദ് വിവാഹിതനായത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസായിരുന്നു വധു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Chemban Vinod Jose (@chembanvinod)

ചെമ്പൻ  വിനോദിന്‍റെ ഏറ്റവും  പുതിയ സിനിമയുടെ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിജു വില്‍സണ്‍ നായകനാകുന്ന വിനയന്‍ ചിത്രം ‘പത്തൊമ്ബതാം നൂറ്റാണ്ടില്‍’ ആണ് കായംകുളം കൊച്ചുണ്ണിയായി ചെമ്ബന്‍ വിനോദ് എത്തുന്നു. ഇതിഹാസ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ്.താരത്തിന്റെ കരിയറില്‍ ആദ്യമായിട്ടയാണ് ഒരു ചരിത്ര നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.