പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിക്കുന്നു, ജോജു ജോർജ്ജും,ചെമ്പൻ വിനോദ്, നൈല ഉഷയും ഒന്നിക്കുന്ന ‘ആന്റണി’ ഉടൻ എത്തുന്നു, ഒരു ജോഷി ഹിറ്റാണ് ചിത്രം, ചിത്രത്തിന്റെ പൂജയും ,ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ നടന്നു, പൊറിഞ്ചു മറിയം ജോസിന്റെ പ്രീ പ്രൊഡക്ഷൻ ഉടൻ ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം വാർത്ത എത്തിയിരുന്നു. ജോഷിയുടെ ‘പാപ്പൻ’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ആന്റണി.

എന്നാൽ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ചിത്രത്തിൽ കല്യാണി പ്രിയദർശനും, ആശാ ശരത്തും മറ്റൊരു വേഷത്തിൽ എത്തുന്നു. പൊറിഞ്ചു മറിയം ജോസിൽ കാട്ടാളൻ പൊറിഞ്ചു ആയിട്ടാണ് ജോജു അഭിനയിക്കുന്നത്, ജോഷി, ജോജുവിന്റെ ആ കൂട്ടുകെട്ടിലെ വിജയ ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഈ ആന്റണി മറ്റൊരു വിജയ ചിത്രം തന്നെയായിരിക്കും എന്നാണ് പ്രേഷകരുടയും പ്രതീക്ഷ.

ജോജുവിന്റെ ഇരട്ട എന്ന ചിത്രത്തിന് ശേഷം ഉള്ള മറ്റൊരു ചിത്രമാണ് ആന്റണി. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രചന രാജേഷ് വർമ്മ, ശ്യം ശശിധരൻ എഡിറ്റിംഗ്, അപ്പു പാത്തു പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ വിതരണം.