കാൻ ഫെസ്റ്റിവലിൽ തിളങ്ങി നമ്മുടെ ഇന്ത്യൻ സൂപർ താരങ്ങളും. എ ആർ റഹുമാൻ, കമലഹാസൻ, മാധവ്, പ രഞ്ജിത്, സിദ്ധിഖി, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, ഹിന ഖാൻ, ദീപിക പദുകോൺ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരടക്കം നിരവധി ഇന്ത്യൻ താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിചു ഫ്രാൻ‌സിൽ എത്തിയിരിക്കുന്നത്, ഇത് എഴുപത്തി അഞ്ചമത് കാൻ ഫെസ്റ്റിവൽ ആണ് ഇപ്പോൾ ഫ്രാൻ‌സിൽ നടക്കുന്നത്.


മേയ് 17 മുതൽ 28 വരെ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ എട്ടംഗ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണുഉണ്ട്. ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ഓൾ ദാറ്റ് ബ്രീത്ത് ആണ് പ്രധാന മേളയിലെ ഇന്ത്യയുടെ ഏക സിനിമ പ്രാതിനിധ്യ, സിനിമ ഗാലയില് സത്യജിത് റേയുടെ ചിത്രവും പുതിയ പതിപ്പും എക്സ്ക്ലൂസിവ് സ്ക്രീനിങിൽ അവതരിപ്പിക്കും.ആർ മാധവൻ സംവിധനം ചെയ്ത്റോക്കട്രി- ദ് നമ്പി ഇഫക്ടി മെയ് പത്തൊൻപത്തിനു കാൻ മേളയിൽനടക്കും. റോക്കട്രി നമ്പി നാരയണന്റെ ജീവിതം ആസ്പദമാക്കിയ ഒരു ചിത്രം കൂടിയാണ്.


ജയരാജ് സംവിധനം ചെയ്ത് നിറയെ തത്തകളുള്ള മരം ,നിഖിൽ മഹാജന്റെ ഗോദാവരി, ഹിന്ദി ചിത്രമായ ആൽഫ ബീറ്റ ഗാമ,എന്നി ചിത്രങ്ങളും കാനയിൽ പ്രദർശിപ്പിക്കുന്നുണ്ട്.ഹിന്ദി ചിത്രം ധുയിൻ എന്ന ചിത്രവും പ്രദർശനത്തിനു എത്തുന്നു.