ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ബജാജ് പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ ബൈക്കായ പൾസർ 250 Fന്റെ നിർമ്മാണത്തിലാണ് ബജാജ് കമ്പനിയെന്ന് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതായി ഒരു പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയ്യുന്നു. പള്‍സര്‍ 250Fന് ഏറ്റവും  സമാനമായ സെമി ഫെയേഡ് ബൈക്കാണ് പള്‍സര്‍ 250F എന്നാണ് വാർത്തകൾ വരുന്നത്.

bajaj.
bajaj.

അതെ പോലെ തന്നെ എല്‍ഇഡി ഹെഡ്‍ലാംപുകളുള്ള ആദ്യ പള്‍സര്‍ ബൈക്കായിരിക്കും പള്‍സര്‍ 250F എന്നും റിപ്പോര്‍ട്ടുണ്ട്.ചിത്രങ്ങള്‍ നല്‍കുന്ന സൂചന എന്തെന്നാൽ  പള്‍സര്‍ 250F വോള്‍ഫ് ഐ സ്‌റ്റൈല്‍ ഹെഡ്‍ലാംപാണെന്നാണ്. അത് മാത്രമല്ല ഹെഡ്‍ലാംപ് ക്ലസ്റ്ററില്‍ കണ്‍ പുരികങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Bajaj
Bajaj

വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ പള്‍സര്‍ 250Fയുടെ ടെസ്റ്റ് ബൈക്കിന് പള്‍സര്‍ 220F നേക്കാള്‍ വലിപ്പമേറിയ വൈസറാണ്. വളരെ കൂടുതല്‍ അംഗുലറായ ഫെയറിങ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, വ്യത്യസ്തമായ X ഷെയ്പ്പിലുള്ള ടെയില്‍ ലാംപ്, സ്പ്ലിറ്റ് ഗ്രാബ് റെയിന്‍ എന്നിവയും പള്‍സര്‍ 250Fനുണ്ടാവും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റൊരു പ്രധാനപ്പെട്ട കാര്യം  എന്തെന്നാൽ ഈ ബൈക്ക്  എപ്പോൾ വിപണിയിൽ ഇറങ്ങുമെന്നത് വ്യക്തയില്ല