ആസിഫ് അലിയും ഭാവനയും തമ്മിലുള്ള കൂട്ടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രിയും ബിഗ് സ്‌ക്രീനിൽ ഹിറ്റ് തന്നെയാണ്. അങ്ങനെയുള്ളപ്പോൾ തമ്മിൽ തമ്മിൽ ഒരു സപ്പോർട് കൊടുക്കുക എന്നതും സ്വാഭാവികം തന്നെയാണ്. അങ്ങനെയൊരു അനുഭവമാണ് ആസിഫ് പങ്കുവെക്കുന്നത്.
മഴവിൽ മനോരമയിൽ പൂർണിമ ഇന്ദ്രജിത് ഹോസ്റ്റ് ആയിട്ടുള്ള ഒരു ചാറ്റ് ഷോയിലാണ് ഈ ഒരു സംഭവത്തെ പറ്റി ആസിഫിനോട് പൂർണിമ ചോദിക്കുന്നത്. “എന്റെ ഏറ്റവും അടുത്ത സുഹൃത് ആയ ഭാവനയെ ഷൂട്ടിങ് ടൈമിൽ കമന്റടിച്ചവരെ എന്തോ ചെയ്തതായിട്ട് കേട്ടല്ലോ എന്തായിരുന്നു സംഭവം?” എന്ന പൂര്ണിമയുടെ ചോദ്യത്തിന് ആസിഫിന്റെ മറുപടി ഇതായിരുന്നു.
” ഷൂട്ടിങ് നടക്കുന്ന ടൈമിൽ ആൾകൂട്ടത്തിൽ കുറച്ച ചെറുപ്പകാരുമുണ്ടായിരുന്നു. ലഹരി ഉപയോഗിച്ചിട്ടാണ് വന്നതെന്ന് കമന്റുകൾ കേൾക്കുമ്പോൾ തന്നെ നമുക്കൊക്കെ മനസിലായതാണ് പക്ഷെ നിർത്തണം എന്നാവശ്യപെട്ടിട്ടും .ഇവർ ഇത് തുടർന്നുകൊണ്ട് ഇരുന്നു . വളരെ വൃത്തികെട്ട ഭാഷയാണ് ഉപയോഗിച്ചത്.സഹികെട്ട് ഞാൻ പ്രതികരിച്ചു ഒരു മതിലിനു മറവിൽ വെച്ച ഉപദ്രവിക്കുകയൂം ചെയ്തു.സ്വാഭാവികമായും ഷൂട്ട് ആണ് ഇതൊക്കെ മൈൻഡ് ചെയ്യാതെ ഷൂട്ട് ചെയ്യുകയാണ് പതിവ് എന്നാൽ ഇവർ വളരെ വൃത്തികെട്ട ഭാഷ ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതികരിച്ചു പോയത്.”