ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരം ആയിരുന്നു അനിഖ സുരേന്ദ്രൻ, ഇപ്പോൾ സിനിമകളിൽ നായിക ആയി താരം എത്താൻ തുടങ്ങി, ‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ  മകൾ ആയി അഭിനയിക്കുന്നത് അനിഖയാണ്. മംമ്തയാണ്  ചിത്രത്തിൽ നായികയായി എത്തുന്നത്, അന്ന് തൻറെ മകൾ ആയി അഭിനയിച്ച അനിഖയെ ഇന്ന് തന്റെ നായിക ആയാണ് പലരും സജസ്റ്റ് ചെയ്യുന്നത് ആസിഫ് അലി പറയുന്നു.

ആ സിനിമ കാണുമ്പൊൾ ഇന്നും തന്റെ മകൾ ചോദിക്കാറുണ്ട് അന്ന് മടിയിൽ എടുത്തുവെച്ച കുട്ടി ഏതാണ്ന്നു, അന്ന് അനിഖ എന്നോടൊപ്പം അഭിനയിക്കുമ്പോൾ ഞാൻ അവളെ മടിയിൽ വെച്ച് പറയും, ഇന്ന് നീ എന്റെ മകൾ, നാളെ ഒരു കാലത്തു എന്റെ നായിക ആകും അന്ന് ഞാൻ ഒരു തമാശ പോലെ പറഞ്ഞതാണ് ആസിഫ് അലി പറയുന്നു.

ഇപ്പോൾ സിനിമയിൽ ഞാൻ കഥ കേൾക്കാൻ ചെല്ലുമ്പോൾ അവർ എന്റെ നായിക ആയി സജസ്റ്റ് ചെയ്യുന്നത് അനിഖയെ ആണ്, ആസിഫ് അലി പറയുന്നു. എന്നാൽ ബാല താരമായി എത്തിയ അനിഖ ഇപ്പോൾ ആദ്യമായി ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രത്തിൽ നായിക ആയി അരങ്ങേറ്റം കുറിക്കുകയാണ്, മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.