ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കൊത്ത്. ഈ മാസം 16നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.ഹേമന്ത് കുമാർ തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്.

 

ചിത്രത്തിന്റെ പുതിയ ക്യാരറ്റർ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകൾ പുറത്ത് വിട്ടു.ചിത്രത്തിൽ ഷാനു എന്ന കഥാപത്രാമായാണ് ആസിഫ് അലി എത്തുന്നത്.’ഇതാണ് ഷാനു ഓനേ ഒന്നു നോക്കി വെച്ചോക്കണേ’യെന്ന് എന്ന ക്യാപ്ഷനോടു കൂടി ആസിഫ് അലി ക്യാരറ്റർ പോസ്റ്റർ ഇൻസ്റ്റഗ്രമിൽ പങ്ക് വെച്ചിട്ടുണ്ട്.

നിഖില വിമലാണ് ചിത്രത്തിലെ നായിക.പൊലിറ്റിക്കൽ ത്രില്ലറായാണ് കൊത്ത്് എത്തുന്നത്. ഗോൾഡ് കോയിൽ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ രഞ്ജിത്തും പിഎം ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.