വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.

arya

ഇപ്പോൾ ഇതാ ആരാധകർക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് ആര്യ സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചത് തല്‍ക്കാലം സോഷ്യല്‍ മീഡിയയോട് വിടപറയുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ കുറച്ചുകാലം ഉണ്ടാകില്ല. ഉടൻ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നുവെന്നും ആര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു. എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും ആര്യ പറയുന്നു. എന്താണ് സോഷ്യല്‍ മീഡിയയോട് തല്‍ക്കാലം വിടപറയുന്നത് എന്നതിന്റെ കാരണം ആര്യ വ്യക്തമാക്കിയിട്ടില്ല.