ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ സുപരിചിതയായ നടി ആര്യ ബാബു ഇപ്പോൾ സോഷ്യൽ മീഡിയിൽ ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ്, അതിൽ ഒരാൾ ഒരു അശ്ലീല കമ്മെന്റുമായി എത്തിയിരുന്നു. ഈ കമെന്റിനെ തക്ക മറുപടിയും താരം നൽകിയിരുന്നു. ഇതായിരുന്നു അയാൾ ആര്യ യോട് ചോദിച്ച അശ്ലീല കമെന്റ്റ്, തനിക്കു ആര്യയുടെ കാൽ നക്കണം യു ആൻഡ് ക്യു വിൽ ആണ് ഈ ചോദ്യം ചോദിച്ചത്.
ഇയാള്‍ക്കുള്ള മറുപടിയും ആര്യ പങ്കുവച്ചിട്ടുണ്ട്.ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല , ഇതായിരുന്നു ആര്യ യുടെ മറുപടി.
ബിഗ് ബോസ് 5 ലെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ളൊരു ടിപ്പ് എന്താണെന്ന് ചോദിച്ചപ്പോള്‍ അവനവന് കുരുക്കുന്ന കുരുക്കുകളഴിച്ചെടുക്കുമ്പോള് ഗുലുമാല് എന്ന പാട്ടാണ് ആര്യ മറുപടിയ്ക്ക് പകരം നല്‍കിയിരിക്കുന്നത്,ആര്യയോടായി ഒരാള്‍ ബഡായി ബംഗ്ലാവ് വീണ്ടും ആരംഭിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. താനും അത് ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ആര്യ നല്കിയ മറുപടി.