നിര്മാതാക്കളുടെ തീരുമാനം കടുത്തതോടെ ഇപ്പോൾ ‘അമ്മ അസോസിയേഷനിൽ അംഗത്വം എടുക്കാൻ യുവ താരങ്ങളുടെ വലിയ തിരക്ക് ആണ് ഇപ്പോൾ നടക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വം ഉള്ളവരുമായി മാത്രമേ ഇനിയും എഗ്രിമെന്റ് സൈൻ ചെയ്‌യൂ എന്നായിരുന്നു നിർമാതാക്കളുടെ തീരുമാനം,

ധ്യാന്‍ ശ്രീനിവാസസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരടക്കം 22 പേരുടെ അപേക്ഷകളാണ് പുതിയതായി അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ വിലക്കിയതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ നിലപാട് കടുപ്പിച്ചത്. ഇപ്പോൾ നടൻ ഷെയ്‌നിന്റെ വിലക്ക് മാറാൻ ആണ് സാധ്യത എന്നും റിപോർട്ടുകൾ പറയുന്നു.

ഇതിൽ അംഗത്വവും ലഭിക്കാൻ 2,05,000 രൂപയാണ് ഫീസ്ആണ് അഭിനേതാക്കൾ നൽകേണ്ടത്, അതിൽ 36000 രൂപ ജി എസ് ടി ആണ്, കോവിഡിന് ശേഷമുള്ള ആദ്യത്തെ അംഗത്വ൦ അപേക്ഷയാണ് ഇത്.