ചെറുതും ,വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ അലൻസിയർ ഒരിക്കൽ മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് ഓഫ്ഫർ കിട്ടിയപ്പോൾ അത് നിരസിച്ചു, ആ കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് അലൻസിയർ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടിട്ട് ആണ് എന്നെ മമ്മൂക്ക സജസ്റ്റ് ചെയ്യ്തത്, എനിക്ക് സിനിമയിൽ വലിയ ഒരു താരം ആകണമെന്ന് ഒന്നും അന്ന് വിചാരമില്ലായിരുന്നു, ഒരിക്കൽ മമ്മൂക്കയുടെ പ്രൊഡക്ഷൻ കൺഡ്രോളർ അലക്സ് എന്നെ വിളിച്ചു
അദ്ദേഹം എന്നെ വിളിച്ചിട്ടു പറഞ്ഞു ഇത് മമ്മൂക്കയുടെ ചിത്രം ആണ് 7 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നും, കോലാർ എന്ന സഥലത്തു വെച്ചാണ് ഷൂട്ടിംഗ് എന്നും പറഞ്ഞു, അത് മമ്മൂക്കയുടെ സിനിമ ആണെന്നു കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി, എന്ത് ചെയ്യണെമെന്നു അറിയില്ല, ഒന്നാമത് മമ്മൂക്ക വളരെ ദേഷ്യക്കാരൻ ആണെന്നാണ് കേട്ടിരിക്കുന്നത്
ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിൡച്ചിട്ടുണ്ട്. എനിക്ക് ശരിയാകുമെന്ന് തോന്നുന്നില്ല. പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഇപ്പഴേ പോണോ, വിട്ടുകളാ എന്നാണ് അവള് പറഞ്ഞത്.അതിനു ശേഷം അലക്സ് വിളിക്കുംപോൾ ഒക്കെ ഞാൻ മുബയിൽ എടുക്കില്ലായിരുന്നു. പിന്നീട് വിളി കഠിനം ആയപോൾക്കും ഞാൻ അലക്സിനോട് ഉള്ള സത്യം പറഞ്ഞ്, എനിക്ക് അദ്ദേഹത്തെ പേടിയാണ് എന്ന് , അപ്പോൾ അലക്സ് പറഞ്ഞു വരാതിരുന്നാൽ ആണ് അദ്ദേഹത്തിന് ദേഷ്യം ഉണ്ടാകുന്നത്, അതുകേട്ടപ്പോൾ ഞാൻ ഓക്കേ പറഞ്ഞു, അങ്ങനെയാണ് ഞാൻ കസബയിൽ എത്തിയത് അലൻസിയർ പറയുന്നു