ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യ മാധവനെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാര്‍ മലയാളത്തില്‍ വളരേ  വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന കാവ്യക്ക് നായികയായപ്പോഴും സ്വീകാര്യത ലഭിച്ചു. തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയെ പോലെയാണ് കാവ്യാ മാധവനെ  സിനിമാ പ്രേക്ഷകര്‍ കണ്ടത്. 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന് സിനിമയില്‍ നായികയായി തുടക്കം കുറിച്ച കാവ്യ 2017 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന സിനിമ വരെ തന്റെ ജൈത്രയാത്ര തുടര്‍ന്നു. ഇതിനിടെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ കാവ്യക്ക് കഴിഞ്ഞു. അനന്തഭദ്രം, പെരുമഴക്കാലം, വാസ്തവം, മീശമാധവൻ, ഗദ്ദാമ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രം കാവ്യക്ക് ലഭിച്ചു. എങ്കില്‍പ്പോലും അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ ലഭിക്കുന്നില്ലെന്ന പരാതി കാവ്യക്കുണ്ടായിരുന്നു. ഇതേക്കുറിച്ച്‌ നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. കാവ്യ മാധവൻ  ചെയ്യാനാഗ്രഹിച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം. നടി രാധികയാണ് ഈ കഥാപാത്രം ചെയ്തത്. ഇതേ ചിത്രത്തില്‍ താര എന്ന നായികാ വേഷം ചെയ്തത് കാവ്യയാണ്. പക്ഷെ താരയേക്കാള്‍ റസിയയാണ് കാവ്യയുടെ മനസില്‍ ഇടം പിടിച്ചത്. ഇതേക്കുറിച്ച്‌ ക്ലാസ്മേറ്റ്സിന്റെ സംവിധായകൻ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷൂട്ട് തുടങ്ങാനിരിക്കെ ക്ലാസ്മേറ്റ്സിന്റെ കഥയെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കിയ കാവ്യ കരയുകയും ഷൂട്ടിംഗിന് വരാതിരിക്കുകയും ചെയ്തെന്ന് ലാല്‍ ജോസ് പറയുന്നു. മലയാളത്തിലെ ഒരു സ്വകാര്യ മാധ്യമത്തിലെ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്. കാവ്യ വരാതായപ്പോള്‍ എന്താണ് കാര്യമെന്നറിയാൻ നേരിട്ട് ചെന്നു. കാവ്യയുടെ പ്രശ്നം ഈ പടത്തിലെ റസിയ ആണെന്നാണ്. ആ റോള്‍ ഞാൻ ചെയ്യാം, ഇത് വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്ക് എന്ന് കാവ്യ. കാവ്യയെ പോലെ പ്രശസ്തയായ നടി ആ കഥാപാത്രം ചെയ്താല്‍ ശരിയാകില്ലെന്ന് നടിയോട് പറഞ്ഞെന്നും ലാല്‍ ജോസ് ഓര്‍ത്തു. താരയുടെ പ്രാധാന്യം കാവ്യയെ മനസിലാക്കിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. എല്ലാ പ്രണയ കഥകളിലും കോമണായൊരു സ്ട്രക്ചര്‍ ഉണ്ട്. ആദ്യം രണ്ട് പേര്‍ തമ്മില്‍ വഴക്കടിക്കും, പിന്നെ പ്രണയിക്കും, പ്രണയം തീവ്രമാകുന്ന സമയത്ത് അവരെ പിരിക്കാൻ ഒരു പ്രശ്നം വരും. താരയുടെയും സുകുമാരന്റെയും പ്രണയത്തിന് വിഘ്നം വരുത്തുന്നത് മറ്റാരും അറിയാതിരുന്ന മറ്റൊരു പ്രണയം ആയിരുന്നു. നിങ്ങളെ പിരിക്കാനുള്ള കാരണമാണ് മുരളി-റസിയ പ്രണയവും മുരളിയുടെ മരണവുമൊക്കെ. എല്ലാ പ്രണയ കഥകളിലും കോമണായൊരു സ്ട്രക്ചര്‍ ഉണ്ട്. ആദ്യം രണ്ട് പേര്‍ തമ്മില്‍ വഴക്കടിക്കും, പിന്നെ പ്രണയിക്കും, പ്രണയം തീവ്രമാകുന്ന സമയത്ത് അവരെ പിരിക്കാൻ ഒരു പ്രശ്നം വരും. താരയുടെയും സുകുമാരന്റെയും പ്രണയത്തിന് വിഘ്നം വരുത്തുന്നത് മറ്റാരും അറിയാതിരുന്ന മറ്റൊരു പ്രണയം ആയിരുന്നു. നിങ്ങളെ പിരിക്കാനുള്ള കാരണമാണ് മുരളി-റസിയ പ്രണയവും മുരളിയുടെ മരണവുമൊക്കെ. കാവ്യ കരുതിയത് പോലെ തന്നെയാണ് ക്ലാസ്മേറ്റ്സിന്റെ റിലീസിന് ശേഷം സഭവിച്ചത്. റസിയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. രാധികയുടെ കരിയറില്‍ ഈ കഥാപാത്രം വഴിത്തിരിവായി. അതേസമയം താരയെ മികച്ച രീതിയില്‍ കാവ്യ അവതരിപ്പിച്ചു.