തെന്നിന്ത്യയിലെ പ്രശസ്തയായ നടിയാണ് അമല പോൾ. മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച അമല ഇന്നത്തെ താരമായി മാറിയത് തമിഴകത്ത് നിന്നാണ്. തെലുങ്കിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അമലയ്ക്ക് കഴിഞ്ഞു. അമലയുടെ സിനിമാ ജീവിതത്തിൽ ഉയര്‍ച്ചയും താഴ്ചയും വേണ്ടുവോളം ഉണ്ട്. കരിയറിലെ മികച്ച സമയത്തായിരുന്നു അമലയുടെ വിവാഹം. എന്നാൽ വിവാഹമോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളോടെയാണ് അമല പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പിന്നീട് സ്വതന്ത്രമായ വ്യത്യസ്തമായ വേഷങ്ങളിലൂടെ അമല മുന്നേറി .
എന്നാൽ 2019 ല്‍ ആടൈ എന്ന സിനിമയില്‍ നഗ്നയായി അഭിനയിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിവാദങ്ങളും ഗോസിപ്പുകളും ഇടയ്ക്കിടെ അമലയുടെ പേരില്‍ വന്നു പോകാറുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോകുന്ന വ്യക്തിയാണ് അമല പോള്‍. ടീച്ചര്‍ ആണ് മലയാളത്തില്‍ അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴില്‍ കഡാവര്‍ എന്ന സിനിമയും ചെയ്തു. ഒരു വര്‍ഷത്തോളം സിനിമകളില്‍ നിന്നും പൂര്‍ണമായി മാറി നിന്ന അമല തിരിച്ച് വരവില്‍ ചെയ്ത സിനിമയായിരുന്നു. കഡാവര്‍. ഈ സിനിമ നിര്‍മ്മിച്ചതും അമല തന്നെയാണ്. ഇടവേളയെടുത്ത ഘട്ടത്തില്‍ പൊന്നിയിൻ സെല്‍വൻ ഉള്‍പ്പെടെയുള്ള സിനിമകളുടെ ഓഫര്‍ വന്നെങ്കിലും അമല നിരസിക്കുകയാണുണ്ടായത്.
2010ല്‍ പുറത്തിറങ്ങിയ മൈന എന്ന ചിത്രമാണ് അമലയുടെ കരിയറില്‍ വഴിത്തിരാകുന്നത്. അമല പോള്‍, തമ്പി രാമയ്യ, സേതു, വിദാര്‍ത്ഥ് തുടങ്ങിയവരാണ് മൈനയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമയില്‍ അമലയുടെ നായകനായി അഭിനയിച്ചതിനെക്കുറിച്ച് വിദാര്‍ത്ഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമല പോളിനെ ചുംബിക്കാൻ ശ്രമിക്കുന്ന ഒരു രംഗം സിനിമയിലുണ്ടായിരുന്നു. ഈ സീൻ ഷൂട്ട് ചെയ്യവെ താനേറെ ബുദ്ധിമുട്ടിയെന്ന് വിദാര്‍ത്ഥ് തുറന്ന് പറഞ്ഞു. അമലയുടെ മുഖത്തിനടുത്തേക്ക് എത്തുമ്പോള്‍ പേടി തോന്നി. ഈ ചുംബന സീനിനു വേണ്ടി മാത്രം ഇരുപത് ടേക്കുകള്‍ പോയി. പക്ഷെ ശരിയായില്ല. സീൻ തീര്‍ക്കാൻ ഏറെ കഷ്ടപ്പെട്ടെന്നും വിദാര്‍ത്ഥ് പറയുന്നു. അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന വിദാര്‍ത്ഥിനും കരിയറില്‍ വഴിത്തിരിവായത് മൈന ആണ്. ഗൗതം വാസുദേവ് മേനോന്റെ മിന്നലെ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് വിദാര്‍ത്ഥ് സിനിമാ കരിയര്‍ തുടങ്ങുന്നത്. ചുംബനരംഗത്തെക്കുറിച്ച് അടുത്തിടെ അമല പോള്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതം എന്ന സിനിമയില്‍ അമലയും പൃഥിരാജും തമ്മില്‍ ചുംബന രംഗമുണ്ട്. സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ ഈ രംഗം ചര്‍ച്ചയായിരുന്നു. എന്നാല്‍ വളരെ കൂളായാണ് ഇത് സംബന്ധിച്ച ചോദ്യങ്ങളെ അമല നേരിട്ടത്. ലിപ് ലോക്ക് രംഗം തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല. നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നാണ് അമല നല്‍കിയ മറുപടി. ഇപ്പോൾ ഇടവേള അവസാനിപ്പിച്ച് നടി വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്.