ജിയോ ബേബി, മമ്മൂട്ടി കൂട്ടുകെട്ടിൽ ഇപ്പോൾ കാതൽ എന്ന ചിത്രം ഉടലെടുക്കയുയാണ്. ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് തമിഴ് നടി ജ്യോതിക ആണ്.ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയിരിക്കുകയാണ്.   ഈ ചിത്രം  മമ്മൂട്ടി കമ്പിനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയും പുറത്തുവരുന്നു. കാതലിനു ശേഷം മമ്മൂട്ടി നിർമിക്കാൻ പോകുന്ന മറ്റൊരു ത്രില്ലർ ചിത്രം ഉടൻ എത്തുന്നുണ്ട്.

പ്രശസ്ത ക്യാമെറമാൻ  റോബി വർഗീസ് രാജ ആണ് ഈ ചിത്രം ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ തന്നെ തുടങ്ങുമെന്നും റിപോർട്ടുകൾ പറയുന്നു. എന്നാൽ അതിനു മുൻപ് തന്നെ മമ്മൂട്ടി ഒരു വെബ് സീരീസ്ഇൽ  ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് എന്നാൽ ഈ വാർത്ത ഔദ്യോഗികമായി ഇതുവരെയും പ്രഖയ്‌പിച്ചിട്ടില്ല.

അതുപോലെ ഈ വെബ് സീരിസിൽ തെന്നിന്ത്യൻ താരം വിജയ് സേതുപതിയും എത്തുന്നുണ്ട് മമ്മൂട്ടിയ്ക്ക് ഒപ്പം, എന്നും പറയുന്നു. കാക്ക മുട്ടൈ  ഫെയി൦ മണികണ്ഠൻ ആണ് ഈ വെബ് സീരിയസ്  സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതു നായകനായി എത്തുമെങ്കിലും മമ്മൂട്ടി എത്തുമോ എന്ന ആക്മഷയും ആരാധകർക്ക് ഉണ്ടെന്നും പറയുന്നു, എന്തായലും ഇതിനുള്ള കാത്തിരിപ്പിലാണ് ആരധകർ.