ബിഗ് ബോസ് സീസൺ 4 ലെ  ഒരു മല്സരാര്ഥിയായിരുന്നു ആയിരുന്നു ശാലിനി നായർ. 21  ദിവസം മാത്രമേ ബിഗ്‌ബോസിൽ പങ്കെടുക്കാൻ കഴിഞ്ഞുള്ളു എങ്കിലും താരത്തെ ഇന്നും പ്രേഷകർക്കു സുപരിചിതം ആണ്. തന്റെ ജീവിത ദുരിതങ്ങളെ കുറിച്ച് നേരത്തെ തന്നെ ശാലിനി ഈ ഷോയിൽ പറഞ്ഞിരുന്നു, എന്നാൽ  തന്റെ ജീവിതത്തിലെ ആ ദുരന്ത അനുഭവത്തെ കുറിച്ച്  ഫ്ലവേർസ്  ഒരു കോടിയിൽ തുറന്നു പറയുകയാണ് താരം ഇപ്പോൾ. അവതാരകനായ ശ്രീകണ്ഠൻ നായർ തന്റെ സഹോദരിയെ കുറിച്ച് ചോദിച്ചപ്പോളാണ് ഈ കാര്യം ശാലിനി തുറന്നു പറഞ്ഞത്.

തനറെ കുഞ്ഞനുജത്തിയുടെ മരണം തന്റെ കുടുബത്തെപോലും ബാധിച്ചിരുന്നു. ഞങ്ങൾ മൂന്ന് മക്കൾ ആണുള്ളത് ഏറ്റവും ഇളയവൾ ആണ് സഹോദരി. അവളുടെ  മരണ സമയത്തു അവൾക് രണ്ടു വയസ്സു മാത്രമായിരുന്നു, ഒരു ഓണകാലത്തു ആയിരുന്നു തന്റെ ജീവിതത്തിലെ  ആ ദുരന്തം സംഭവിച്ചത്, ഞാൻ ആ സമയം  ട്യൂഷൻ പഠിയ്ക്കാൻ പോയതായിരുന്നു, ‘അമ്മ എന്റെ അനുജത്തിക്കു ചോറ് വാരിക്കൊടുക്കുവായിരുന്നു പെട്ടന്ന് അമ്മ അടുക്കള വാതിൽ അടക്കാൻ പോയ്.അന്നൊന്നും വീട്ടിൽ കറന്റ് ഇല്ലായിരുന്നു ഒരു ചിമ്മിനി വിളക്കു മാത്രം ആയിരുന്നു ഉള്ളത് ശാലിനി പറയുന്നു.

‘അമ്മ കതക് അടചു  വരുമ്പോളേക്കും അനിയത്തി ആ ചിമ്മിനി വിളക്ക് തട്ടി അവളുടെ ദേഹത്തു ഇട്ടു.അന്ന് അവൾ ഇട്ടിരുന്നത് സിൽക്കിന്റെ പാട്ടുപാവാട ആയിരുന്നു, ആ തീ ആകെ അനുജത്തിയുടെ ദേഹം ആസകലം പൊള്ളി , ‘അമ്മ വന്നു വെള്ളവും കോരി ഒഴിച്ചു , അമ്മക്കറിയില്ലായിരുന്നു ആ സമയം  വെള്ളം കോരി ഒഴിക്കരുതെന്നു , നാട്ടുകാരുടെ സഹായത്തോടു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  വിങ്ങിപൊട്ടുന്ന വേദനയോടു ശാലിനി പറയുന്നു.