മലയാളസിനിമയിൽ നർമത്തിന്റെ വിത്തുകൾ വിതച്ചിട്ടുള്ള നടൻ ആണ് സലിം കുമാർ, ആദ്യകാലത്തു സിനിമയിൽ നർമ്മം ചാലിച്ചിട്ടുള്ള നടൻ പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് തിരിയുകയിരുന്നു. ഇപ്പോൾ താരം തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.സുനിത ആണ് സലിംകുമാറിന്റെ ഭാര്യ, ചന്ദു, ആരോമൽ എന്ന രണ്ടു ആൺകുട്ടികളും ഇരുവർക്കും ഉണ്ട്. താൻ വിവാഹം കഴിച്ചപോളെ തന്റെ ഭാര്യയോട് പറഞ്ഞിട്ട് ഉണ്ട് എന്റെ അമ്മയുടെ സ്വഭാവം ഇങ്ങനെയാണ്, അതുകൊണ്ടു ‘അമ്മയെ പറ്റിയുള്ള കുറ്റവും കുറവോ ഒന്നും പറയേണ്ട,അതുപോലെ അമ്മയോട് പറഞ്ഞിട്ടുണ്ട്നിങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് നിങ്ങൾ ആയി തീർത്തോണം.
എന്നാൽ ഇരുവരും തമ്മിൽ അങ്ങനെ പ്രശ്ങ്ങൾ ഒന്നും തന്നെയില്ലായിരുന്നു, അതുകൊണ്ടു തന്നെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കുടുംബം മുന്നോട്ടു പോയിരുന്നു. എന്നാൽ എന്റെ അമ്മ വയ്യത് കിടന്ന് സമയത്തു ഷുഗർ ഉള്ളതിനാൽ മധുരപലഹാരം ഒന്നും കഴിക്കാൻ സാധിക്കില്ലായിരുന്നു. ഞാൻ ആ കാര്യം അമ്മയോട് പറഞ്ഞു എന്നാൽ അമ്മ പറഞ്ഞു മോനെ നീ അതൊന്നും കാര്യമാക്കേണ്ട ഞാൻ എല്ലാം കഴിക്കും,മുൻപ് എനിക്ക് ഇത് കഴിക്കാൻ ആസ്തിയില്ലായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് അത് കഴിക്കണം, അങ്ങനെ കഴിച്ചു മരിക്കുവാണെങ്കിൽ ഞാൻ മരിക്കട്ടെ.
ശരിക്കും പറഞ്ഞാൽ ഞാൻ ആണ് എന്റെ അമ്മയെ കൊന്നത്, ഞാൻ ഒരു കൊലപതകിയാണ്,കാരണം എന്റെ അമ്മക്ക് ഷുഗർ ഉണ്ടെങ്കിലും എന്നോട് അമ്മ ആവശ്യപെടുന്നതെന്തും വാങ്ങിച്ചു കൊടുക്കുകയായിരുന്നു , എന്നാൽ അമ്മക്ക് അത് വലിയ സന്തോഷം ആണ്,അമ്മ പറയും മോൻ വിഷമിക്കേണ്ട അമ്മ ഇത് കഴിച്ചു മരിക്കുവാണെങ്കിൽ മരിക്കട്ടെ ,ഒന്നുവില്ലെങ്കിൽ എല്ലാം കഴിച്ചു മരിക്കാമല്ലോ, എന്റെ അമ്മക്ക് അറിയാം എനിക്ക് അമ്മയോട് എന്ത്മാത്രം സ്നേഹം ഉണ്ടെന്നു സലിം കുമാർ പറയുന്നു,