ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തി പിന്നീട് നായിക ആയും, സംവിധായിക ആയും എത്തിയ നടിയാണ് ഗീതു മോഹൻദാസ്. ഇപ്പോൾ താരം മോഹൻലാലിന് കുറിച്ചും ഈ ചിത്രത്തെ കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ  ശ്രെദ്ധ  ആകുന്നത്. ഈ ചിത്രത്തിൽ അഭിനയിച്ചത് ഇന്നും തന്റെ ഓർമയിൽ ഉണ്ടെന്നു താരം പറയുന്നു തന്റെ അഞ്ചാമത്തെ വയസ്സിൽ ആയിരുന്നു ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ചത് ഗീതു പറയുന്നു.


എല്ലാ ദിവസും എന്നെ ഷൂട്ടിങിന് കൊണ്ടുപോകുമായിരുന്നു. മോൾക്ക് മോഹൻലാലിനെ കാണണ്ടേയെന്നൊക്ക പറ‍‍ഞ്ഞാണ് എന്നെ ഷൂട്ടിങിന് കൊണ്ടുപോയിരുന്നത് പോയിരുന്നത്. എന്നാൽ സെറ്റിൽ ലാലേട്ടൻ ഉണ്ടായിരിക്കില്ല, അതുകൊണ്ടു തന്നെ എന്നെ ഐസ്ക്രീം കാണിച്ചായിരുന്നു പിന്നീട് അഭിനയിപ്പിക്കുന്നത്. ചിത്രത്തിന്റെ അഭിനയത്തിന് വേണ്ടി എനിക്ക് ഒരുപാടു ഐസ്ക്രീം തരേണ്ടി വന്നു. എല്ലാവരും ലാലേട്ടനെ കാണിക്കാം എന്ന് പറഞ്ഞു സെറ്റിൽ പറ്റിച്ചു കൊണ്ടിരുന്നു പാക്ക്പ്പ്  ദിവസം പോലും അവർ എന്നെ പറ്റിച്ചു
പക്ഷെ അന്ന് രാത്രി ലാലേട്ടൻ സെറ്റിൽ വന്നിരുന്നു. ആ ഓർമ എനിക്ക് ഇപ്പോഴുമുണ്ട്. പിന്നെ ഒന്ന് മുതൽ പൂജ്യം വരെ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു സീൻ എടുക്കുകയായിരുന്നു. അതിൽ ലാലേട്ടൻ എന്നെയും മടിയിൽ വെച്ച് പിയാനോ വായിക്കുകയാണ്. ഞാൻ ഉറങ്ങി കിടക്കണം’പക്ഷെ എന്റെ കണ്ണ് ഇടയ്ക്കു തുറന്നു നോക്കും അതുകൊണ്ടു ആ സീൻ ഒരുപാടു തവണ എടുക്കേണ്ടി വന്നു, പിനീട് അദ്ദേഹം എന്നോട് പറഞ്ഞു ഇനിയും അങ്ങനെ അഭിനയിച്ചില്ലെങ്കിൽ നല്ല അടി തരുമെന്നും പറഞ്ഞു എന്തായലും ആ ഷോട്ട് ശരിയായി ഗീതു പറയുന്നു.