നായക പരിവേഷത്തിൽ നിന്നും സംവിധാന രംഗത്തേക്കു എത്തിച്ചേർന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ സംവിധാനം ചെയ്യ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ നായിക ആയി എത്തിയത്  തെന്നിന്ത്യൻ താര സുന്ദരിയായ നയൻ താര ആയിരുന്നു. ഇപ്പോൾ നയൻതാരയുടെ മൂട് സ്വീങ്ങിസിനെ കുറിച്ച് പറയുകയാണ് ധ്യാൻ. ഇത്രയും കംഫോര്ട്ട് ആയ ഒരു ആർട്ടിസ്റ്റിനെ താൻ കണ്ടിട്ടില്ല എന്ന് ധ്യാൻ പറയുന്നു.

അവരെ കംഫോര്ട്ട് ലെവലിൽ നിർത്തുന്ന ജോലി അത്ര എളുപ്പം അല്ലായിരുന്നു എനിക്ക് ധ്യാൻ പറയുന്നു. എന്തൊക്കെ പറഞ്ഞാലും അവർ സൂപ്പർസ്റ്റാർ ആണ് അവരെ നമ്മൾ എങ്ങനെ പാംമ്പർ ചെയ്യ്തു നിർത്തുക എന്ന് പറയുന്നത് ആണ് നമ്മളുടെ ഉത്തരവാദിത്വവും. അവർ ഒരു നടി ആയതുകൊണ്ട് അവർക്കു പല കോളുകളും, പല ചിന്തകളും, പല ഉത്തരവാദിത്വങ്ങളും ഉണ്ടാകും അതിനിടയിൽ അവർ കഥ കേൾക്കുകുയും ചെയ്യുന്നുണ്ടാവും ധ്യാൻ പറയുന്നു. അവരെ നല്ല കംഫോര്ട്ടില് ആക്കിയാൽ സുഖമായി ഇത്രയും  അഭിനയിക്കുന്ന ഒരു നടിയുണ്ടാവില്ല.

താൻ ഒന്നു രണ്ടു കാര്യങ്ങളിൽ താൻ അവരെ  വിഷമിപ്പിച്ചിട്ടുണ്ട്എന്നാൽ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാൽ അവർ അതൊന്നും നോക്കാതെ തന്നെ അഭിനയിക്കും,അത്ര നല്ല അഭിനേത്രി ആണ് നയൻ താര. അതിനു കാരണം അവർക്കു അത്ര എക്സ്പീരിയൻസ് ഉണ്ട് സിനിമ ഫീൽഡിൽ. ധ്യാൻ പറയുന്നു.