ഒരു കാലത്തു മലയാള സിനിമയിലെ  മികച്ച താര ജോഡികൾ ആയിരുന്നു നവ്യയും, പൃഥ്വിരാജു൦ .വെള്ളിത്തിര, അമ്മക്കിളി കൂട് ,കലണ്ടർ, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ഇരുവരും ജോഡികൾ ആയി എത്തിയിരുന്നു. ഇപ്പോൾ തൻറെ അഭിനയ രംഗത്തെ ഗുരുവിനെ പരിചയപെടുത്തുകയാണ് നടൻ പൃഥ്വിരാജ്. നവ്യ യെ കുറിച്ചാണ് നടൻ പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് ഇതിനു മുൻപ് ചെയ്യ്ത ഒരു വീഡിയോയിൽ തന്റെ അദ്ധ്യാപിക സ്ഥാനത്തു ആണ് നവ്യ എന്ന് പറയുന്ന വാചകം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

നന്ദനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തനിക്കു ആകെ സമപ്രായം തോന്നിയത് നവ്യയെ മാത്രം ആയിരുന്നു. അതുപോലെ അഭിനയത്തിൽ ചില പൊടികൈകൾ പറഞ്ഞു തന്നുതും, രഞ്ജിത്തേട്ടൻ  എന്തെങ്കിലും വിഷയത്തിൽ എന്നെ വഴക്കു പറഞ്ഞാലും ആകെ ആശ്വസിപ്പിക്കുന്നതും നവ്യ ആയിരുന്നു നടൻ പറഞ്ഞു. അതുകൊണ്ടു തന്നെ അഭിനയത്തിലെ തന്റെ ആദ്യ  ഗുരു നവ്യ ആണെന്ന് തന്നെ പറയാം.

ആദ്യ ചിത്രത്തിലെ അഭിനയം ഒക്കെ വളരെ ബോറായി തോന്നിയിരുന്നു, ഇനിയും സിനിമയിൽ അഭിനയം വേണ്ടാന്ന് പോലും തനിക്ക് തോന്നിയിരുന്നു, അങ്ങനെ നന്ദനം സിനിമയുടെ അഭിനയം കഴിഞ്ഞതിനു ശേഷം വിദേശത്തു പോയി പഠിക്കാൻ തീരുമാനിച്ചുഎന്നാൽ ആ തീരുമാനത്തെ മാറ്റിച്ചു  വീണ്ടും സിനിമയിൽ അഭിനയിക്കാൻ പ്രോത്സാഹനം തന്നത് രേവതി ചേച്ചി ആയിരുന്നു പൃഥ്വിരാജ് പറയുന്നു.