ബോഗ്‌ബോസ് നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു നിമിഷ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തെ ക്കുറിച്ചു താരം മനസ് തുറക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെഷനിലാണ് ആരാധകർ നിമിഷയോട് വിവാഹത്തിന്റെ കാര്യം ചോദിച്ചത്. കഴിഞ്ഞ ദിവസം താൻ ബിരുദം നേടിയ സന്തോഷം നിമിഷ പങ്കുവച്ചിരുന്നു,അതിനിടയിലാണ് തന്റെ വിവാഹത്തെ കുറിചു ചോദിച്ചത്.
തനിക്കു അഞ്ചു വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് നിമിഷ നൽകിയ മറുപടി, എനിക്കങ്ങനെ നടക്കാൻ ആഗ്രഹം ഉണ്ട് എന്നാൽ ലോകം എന്താണ് എനിക്ക് കരുതിവെച്ചിരിക്കുന്നതെന്ന്അറിയില്ല എന്നും താരം പറഞ്ഞു. ഭാവി പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിജി ചെയ്യുന്നില്ലെന്നും പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിൽ അത് ബാംഗ്ലൂരിൽ ആയിരിക്കുമെന്നും നിമിഷ പറയുന്നുണ്ട്. വക്കീലാവാൻ പോവുകയാണോ എന്ന ചോദ്യത്തിന് താൻ മോഡലിങും അഭിനയവും വക്കീൽ പണിയും എല്ലാമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും നിമിഷ പറയുന്നുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഒന്നും കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് പരീക്ഷയും എല്ലാമായി തിരക്കിൽ ആയിരുന്നെന്നും ഒരു മാസം മുന്നെയാണ് അമ്മുമ്മ മരിച്ചത് അതുകൊണ്ട് ആഘോഷമില്ലെന്നുമാണ് നിമിഷ പറഞ്ഞത്. ബിരുദം നേടിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടെ അമ്മാമ ആയിരിക്കും ഇതിൽ ഏറെ സന്തോഷിക്കുക എന്ന് നിമിഷ പറഞ്ഞിരുന്നു.