കോമഡി തമ്പ്രാക്കളിൽ  അതുല്യ നടൻ ആണ് ജഗതി ശ്രീകുമാർ. ഒരു അപകടത്തെ തുടർന്ന് അദ്ദേഹം സിനിമകളിൽ  വിട്ടുമാറി നില്കുകയായിരുന്ന, എന്നാൽ സി ബി ഐ ഫൈവിൽ അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. പപ്പയുടെ ജീവശ്വാസം തന്നെ സിനിമ ആണ് ആ സിനിമ തന്നെ പപ്പയെ ജീവിതത്തിലേക്ക് തന്നെ കൊണ്ട് വരും  ജഗതിയുടെ മകൻ രാജ് കുമാർ പറയുന്നു. സി ബി ഐ നാല് ഭാഗങ്ങളിലും അദ്ദേഹം വിക്രം ആയി അഭിനയിച്ചു അതുപോലെ സിനിമയുടെ അഞ്ചാം ഭാഗത്തിലും അദ്ദേഹം വേണമെന്ന് അണിയറ പ്രവര്തകരുടെ ആവശ്യം ആയിരുന്നു.


സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രതീക്ഷിച്ചതിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു വിക്രമിന്റെ പ്രകടനം എന്ന് മകന്‍ രാജ് കുമാര്‍ പറയുന്നു. ഏറെ ആരാധിക്കുന്ന പ്രഗത്ഭ വ്യക്തികളോടും സ്വന്തം അച്ഛനോടുമൊപ്പം ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാജ് കുമാർ. അച്ഛന്റെ പുതിയ സന്തോഷങ്ങൾ പങ്കു വെച്ച് മകൻ രാജ് കുമാർ.


പപ്പ സിനിമയിലേക്കു തിരിച്ചെത്തിയത് എന്നെ സംബന്ധിച്ചു വളരെ വലിയ കാര്യം ആണ് ശെരിക്കും എന്റെ ശ്രെമം പൂർത്തിയാക്കാൻ കഴിഞ്ഞു. ജീവിതത്തിനും, മരണത്തിനുമിടയിലുള്ള നൂല്പാലത്തിൽ കൂടിയുള്ള സഞ്ചാരം ആയിരുന്നു എന്നാൽ അദ്ദേഹം സിനിമയിലേക്ക് തിരിച്ചു വരണെ എന്നുള്ള പ്രേഷകരുടെ പ്രാത്ഥന കൂടി ഉള്ളതുകൊണ്ട് ആ ആഗ്രഹം സാധിക്കാൻ കഴിഞ്ഞു രാജ് കുമാർ പറയുന്നു.