വിനീതുമായുള്ള സൗഹൃദം പോലെയല്ല തനിക്കു ധ്യനുമായുള്ള സൗഹൃദ൦. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് അജു വർഗീസ് തുറന്നു പറയുന്നു. ചില അഭിമുഖങ്ങളിൽ അവൻ എനിക്കിട്ട് പണി തരും, എന്നാൽ അതെ സ്പിരിറ്റിൽ ഞാനും അതെ പണികൊടുക്കും. ഒരു അഭിമുഖ്ത്തിൽ അവൻ പറയുന്നുണ്ട്, അജുവിനോട് സംസാരിച്ചു കഴിഞ്ഞാൽ വളരെ  രസം ആണെന്നു. അതുപോലെ കുറച്ചു വിവരമുള്ളവനാണെന്നു തോന്നും എന്നാൽ കുറച്ചു കഴിയുമ്പോൾ തനി മരയൂള ആണന്നു.

ധ്യാൻ ശ്രീനിവാസൻ അജു വർഗീസിനെ തേച്ചൊട്ടിക്കുന്നു, എന്ന തലകെട്ടോടു കൂടിയുള്ള ആ  വീഡിയോ കണ്ടു  നിരവധി ആളുകൾ ആണ് അതിനു കമന്റുമായി എത്തിയതും, പിന്നീട് നിരവധി അഭിമുഖങ്ങളിൽ ധ്യാൻ നിരവധി കാര്യങ്ങൾ പറഞ്ഞു ശരിക്കും പറഞ്ഞാൽ ഞാനടക്കം എല്ലവരും ഒന്ന് ഞെട്ടിയിരുന്നു. എന്നാൽ നിങൾ അറിയുന്ന ഒരു ധ്യാൻ അല്ല ശരിക്കുമുള്ള ധ്യാൻ, ഒരുമാസത്തോളം തന്റെ സ്വന്തം മുറിയിൽ നിന്നും പുറത്തിറങ്ങില്ല, എന്നാൽ ഒരു ദിവസം അവൻ പുറത്തിറങ്ങിയപ്പോൾ എല്ലാവരും ഞെട്ടിപ്പോയി,

ഇപ്പോൾ അവന്റെ എല്ലാം രീതികളിലെല്ലാം ഞങ്ങൾ പൊരുത്തപെട്ടുപോയി. ധ്യാൻ ഒരു അഭിമുഖ്ത്തിൽ പങ്കെടുക്കുമ്പോൾ ഞങ്ങൾക്ക് പേടിയാണ് അവൻ എന്താണ് പറയാൻ പോകുന്നതെന്ന്, ഞാനും വിനീത് ഒരു കോളേജിൽ ഒന്നിച്ചു പഠിച്ചവരാണ് എന്നാൽ എനിക്ക് അവനെക്കാൾ കൂടുതൽ സൗഹൃദം ധ്യാനമായാണ് അജു വര്ഗീസ് പറയുന്നു.