ക്യാമ്പസ് കഥ പറഞ്ഞ സിനിമ ആയിരുന്നു ക്ലാസ്സ്മേറ്റ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്.ഇപ്പോൾ ചിത്രത്തിന്റെ അണിയറയിൽ ആരും അറിയാതെപോയ വാർത്തയാണ് സോഷ്യൽ മീഡിയ പുറത്തു വിടുന്നത്. ഈ ചിത്രത്തിൽ കാവ്യ താര എന്ന കഥാപാത്രത്തെയാണ് ചെയ്യ്തത്. എന്നാൽ കാവ്യക്ക് ചിത്രത്തിലെ രാധിക ചെയ്ത് റസിയ എന്ന കഥാപാത്രത്തെ ചെയ്യാൻ ആയിരുന്നു ഇഷ്ടം. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ ലാൽജോസിനോട് ഈ വിവരം പറഞ്ഞു എന്നാൽ ലാൽ ജോസ് ശക്തമായി എതിർത്തു.

എന്നാൽ അടുത്ത ദിവസം തന്നെ എല്ലാവരും ചേർന്നുള്ള കോമ്പിനേഷന്‍ സീനില്‍ റിഹേഴ്‌സലിന് കാവ്യയെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.കാവ്യ ദേഷ്യം വന്നിട്ട് അസിസ്റ്റന്റിനെ വഴക്കു പറഞ്ഞു കരയുന്നതാണ് ലാൽജോസ് കാണുന്നത്. കാര്യം എന്തുപറഞ്ഞിട്ടും മനസിലാകാത്ത കാവ്യയോട് ലാൽജോസ് ചെന്ന് പറഞ്ഞു നിനക്ക് വേണമെങ്കിൽ അഭിനയിക്കാം, റസിയ ചെയ്യാൻ വേറെ പെൺകുട്ടിയുണ്ടു അതുപോലെ ഷൂട് മുടക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിന്റെ കഥാപാത്രത്തെ മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിപ്പികും ലാൽജോസ് പ്രതികരിച്ചു.

ലാൽ ജോസിന്റെ ഈ തീരുമാനം കേട്ട് കാവ്യാ തന്റെ കഥാപാത്രത്തെ മുഴുവൻ നല്ല രീതിയിൽ അഭിനയിച്ചു. ഇടവേളകളില്‍ ലാല്‍ജോസ് സ്വസ്ഥമായി കാവ്യയെ കാര്യം പറഞ്ഞു മനസിലാക്കി. ആ കഥാപാത്രം ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ ചെയ്യുമ്പോഴേ സിനിമയ്ക്ക് ഒരു ഭംഗി വരൂ .നീ ആ കഥാപാത്രം ചെയ്താല്‍ എന്തായാലും ആള്‍കാര്‍ ആ സസ്‌പെന്‍സ് തിരിച്ചറിയും. അങ്ങനെ കാവ്യ താരയുടെ കഥാപാത്രത്തില്‍ എത്തുകയായിരുന്നു.