മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്  അമൃത സുരേഷും,  സഹോദരി അഭിരാമി സുരേഷും. ഈ അടുത്തിടക്ക് അഭിരാമി തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ തനിക്കു നേരെ എത്തിയ വിമർശനത്തെ കുറിച്ച് പ്രതികരിക്കുകയാണ്. ചെറുപ്പക്കാർ ഞങ്ങൾക്ക് വളരെ സപ്പോർട്ടായിട്ടാണ് ആണ് സംസാരിക്കുന്നതു, എന്നാൽ മുതിർന്നവർ എന്തൊക്കെയാണ് പറയുന്നത് അഭിരാമി പറയുന്നു.

അവർ പറയുന്നത് മുഴുവൻ തെറികളാണ്, ഒന്ന് മോളെ എന്നുപോലും അല്ല വിളിക്കുന്നത്, അവർ തെറിപറഞ്ഞു പോകുകയാണ്. ഇതാണോ വരുടെ സംസ്കാരം, അവർ സംസകാരത്തെ കുറിച്ചു പറയുന്നുണ്ടല്ലോ. സത്യത്തിൽ അവർ കാണിക്കുന്നത് സംസ്കാരത്തിന് എതിരാണ് അഭിരാമി പറയുന്നു. ‘അമ്മ ഞങളെ പോലെ അത്ര ബോൾഡ് അല്ല എന്തെങ്കിലും കമെന്റ് വന്നാൽ വലിയ കരച്ചിൽ ആണ്. ഇപ്പോൾ എന്റെ വീഡിയോ വന്നതിന് ശേഷം ‘അമ്മ കുറച്ചു ശാന്ത ആയിട്ടുണ്ട് താരം പറഞ്ഞു.

നമ്മളുടെ നേട്ടങ്ങൾ പോലും അവർ അറിയാതെ ഞങ്ങളെ വിമര്ശിക്കുകയാണ്, ഒരിക്കലും ഗുണമുണ്ടായിട്ടില്ല. ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ പത്ത് ശതമാനവും ഹേറ്റേഴ്‌സാണ്. പിന്നെ ബാക്കിയുള്ളവരും. വലിയൊരു ഗ്രൂപ്പ് തന്നെയുണ്ട്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ല.ഇതിൽ എല്ലാം മുതിർന്നവർ മാത്രം.  മാളത്തിൽ ഒതുങ്ങാൻ തീരുമാനിച്ചോ എന്ന് ചോദിച്ചാൽ ഞാൻ എപ്പോളും  മാളത്തിൽ ഒളിക്കാൻ സ്രെമിക്കുന്ന വ്യക്തിയാണ്,എന്നാൽ ഇനിയും മാളത്തിൽ ഒളിക്കുന്ന പ്രശനം ഇല്ല നിയമപരമായി തന്നെ നേരിടും അഭിരാമി പറയുന്നു.