കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ആയിരുന്നു അമൃത സുരേഷിന്റെയും ബാലയുടെയും ഫോൺ കോൾ. ഇരുവരും തമ്മിൽ സംസാരിച്ച വോയിസ് ലീക്ക് ആയെന്ന  പേരിൽ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും താൻ അറിഞ്ഞ കാര്യങ്ങൾ അല്ല ഇതൊക്കെയെന്നും പറഞ്ഞു അമൃതയും രംഗത്ത് വന്നിരുന്നു. കോവിഡ് ബാധിച്ച തന്റെ മകളെ കാണാൻ സമ്മതം ബാല ചോദിച്ചപ്പോൾ അത് എതിർക്കുന്ന അമൃത എന്ന പേരോടെയാണ് ഓഡിയോ വന്നത്. ഇതിന്റെ വിശദീകരണം അമൃത ഓഡിയോ പ്രചരിപ്പിച്ച ചാനലിനോട് ആവിശ്യപെട്ടപ്പോൾ ബാലയാണ് ഈ ഓഡിയോ തങ്ങൾക്ക് നൽകിയത് എന്ന് യൂട്യൂബ് ചാനലും അമൃതയോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അമൃതയുടെ സഹോദരി അഭിരാമി പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്.

‘കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ .. ഒരു സ്ത്രീയോടൊപ്പം നിൽക്കാൻ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങൾക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യർ ഈ കാലത്തിൽ വേണ്ടത് തമ്മിൽ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ് .. മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മൾ! കാണാത്ത കഥകൾക്ക് ചുക്കാൻ പിടിക്കല്ലേ കൂട്ടരേ .. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത് -തെറ്റുധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകൾ കടിച്ചുപിടിച്ച അച്ഛൻ ‘അമ്മ സഹോദരി സഹോദരന്മാർ’ എന്നുമാണ് അഭിരാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ കൂടി പറയുന്നത്.

നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതൊക്കെ ജീവിതത്തിനെ ഭാഗമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ തളർന്നു പോകരുത് യെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.