കഴിഞ്ഞ ദിവസം അടൂരിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ചില സത്യാവസ്ഥകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു ace വണ്ടി കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയും ഏതാണ്ട് 100 മീറ്ററുകളോളം സഞ്ചരിച്ച് ഒരു ഹോട്ടലിനു മുൻപിൽ ഇടിച്ചു നിൽക്കുകയും ആണ് ഉണ്ടായത് . അപകടത്തിൽ വാഹനം ഓടിച്ചിരുന്ന സൂരജ് (28 ) രക്ഷപെടാൻ സാധിക്കാത്ത വിധം മരണപ്പെടുകയുണ്ടായി . ശരീരഭാഗങ്ങൾ ഒക്കെ ചതഞ്ഞു തൂങ്ങിയ അവസ്ഥയിൽ ആയിരുന്നു . കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തിനു നല്ല പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു . ഇരുവരും കുമരംചിറ സ്വദേശികൾ ആണ് .

രക്ഷപെടുത്താൻ ഓടിക്കൂടിയവർ അടൂർ പോലീസിൽ വിവരം അറിയിക്കുകയും ആംബുലന്സുമായി ഏതാണ് പറഞ്ഞെങ്കിലും മിനുട്ടുകൾ കഴിഞ്ഞിട്ടും പോലീസുകാർ എത്തിയില്ല . തുടർന്ന് കൂട്ടത്തിൽ ഉണ്ടായിരുന്ന ചങ്ങാതിക്കൂട്ടം ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകൻ വീണ്ടും പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും അഞ്ച് മിനിട്ടുകൾക്ക് ശേഷം മാത്രം അവർ എത്തുകയും ചെയ്‌തെങ്കിലും മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് അടൂർ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് . പോലീസുകാർ ആംബുലസുമായി എത്തിയില്ല എന്ന് മാത്രമല്ല മരണപ്പെട്ട സൂരജിന്റെ സുഹൃത്തിനു നേരെ അസഭ്യവര്ഷം നടത്തുകയും ചെയ്തു .

യുവാവുവിനെ ചീത്തവിളിക്കുകയും കള്ളക്കരച്ചിൽ കരയുകയല്ലേ എന്നോട് യുവാവിനോട് തട്ടിക്കയറുകയും ചെയ്തു . പിന്നീടാണ് ആംബുലൻസ് എത്തിച്ചു സൂരജിന്റെ ശരീരം ആശുപത്രിയിലേക്ക് കൊണ്ടുപോയത് . അപ്പോൾ പോലും പരിക്കുകൾ ഏറ്റ സൂരജിന്റെ സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ട് പോകാനോ പ്രാഥമിക ചികിത്സ നല്കുവാനോ ഇവർ തയ്യാറായിരുന്നില്ല . സംഭവ സ്ഥലത്തു ഉള്ളത് ഒരുങ്ങി മാധ്യമ പ്രവർത്തകൻ ആണെന്ന് അറിഞ്ഞപ്പോൾ ആണ് പോലീസുകാരൻ മര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയത് .