സിനിമയിൽ എന്ത് വേഷവും ചെയ്യാൻ മടിയില്ലാത്ത നടിയാണ് ശ്വേത മേനോൻ, ഇപ്പോൾ താരം പറയുന്നു തനിക്കിനിയും ഏത് വേഷം ലഭിച്ചാലും മടി ഇല്ലാതെ ചെയ്യുമെന്നാണ്, കാമസൂത്രയിലും, കളിമണ്ണ്, രതി നിർവേദം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിച്ചപ്പോൾ ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടി വന്നു , എന്നാല്‍ ഇനിയും അത്തരം പരസ്യങ്ങള്‍ വന്നാല്‍ ചെയ്യാന്‍ തീരെ മടിയില്ലെന്നാണ് നടി ഇപ്പോഴും പറയുന്നത്.ഞാന്‍ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ല.

ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണമെന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്. അഭിമുഖത്തിനിടയില്‍ ഇടുമെന്നല്ല, അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും താൻ ഒരുക്കമാണെന്നാണ് താരം പറയുന്നത്, അതുപോലെ വിമർശനങ്ങൾ താൻ തള്ളിക്കളയുക തന്നെ ചെയ്‌യും. ക ളിമണ്ണ് എന്ന സിനിമയ്ക്കായി സ്വന്തം പ്രസവം ഷൂട്ട് ചെയ്തതിനുമെല്ലാം താൻ ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു

മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍.എന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന ആളാണ് താനെന്നും വര്‍ക്ക് ഔട്ട് ചെയ്യാതെ ഡയറ്റ് എടുത്തിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു ബിരിയാണി തിന്നാന്‍ തോന്നിയാല്‍ താനത് തിന്നാറുണ്ട്. എന്ന് കരുതി ഭക്ഷണമൊന്നും വാരി വലിച്ച് കഴിക്കുന്ന ശീലമില്ലെന്നും നടി പറയുന്നു.ഞാന്‍ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ല.അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോൻ. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി സിനിമയിൽ സജീവമാണ് ശ്വേത മേനോൻ