വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന നയന്‍താരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന എല്ലാവര്‍ക്കും വിജയ്‌യുടെ അതേ പ്രതിഫലം കിട്ടുമോ എന്നാണ് ഷൈന്‍ ടോം  തിരിച്ച് ചോദിക്കുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ എന്നു വിളിക്കുന്നവര്‍ക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ? അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒക്കെ  എത്ര പ്രതിഫലം കിട്ടുന്നുണ്ട്? കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്? അല്ലല്ലോ. അപ്പോള്‍ ഒരു നടന്‍ നല്ലതാവണമെന്നില്ല വലിയ പ്രതിഫലം കിട്ടാന്‍. എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.  അതിനൊപ്പം വലിയ സാലറി കിട്ടാൻ ”അത് ആണാവണം പെണ്ണാവണം എന്നുമില്ല എന്നും ഷൈൻ പറയുന്നു. മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ!” എന്നും ഷൈൻ ടോം ചാക്കോ പറയുന്നു.  ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. അതേസമയം, സിനിമ പ്രേമികളില്‍ തന്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടന്‍ ഇന്ന് നായകനായും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.    ‘ഡാന്‍സ് പാര്‍ട്ടി’ ആയിരുന്നു ഷൈനിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും വലിയ ശ്രദ്ധ നേടിയിട്ടില്ല.

പൊലീസ് വേഷത്തിൽ നായകനായി ഷൈൻ ടോം ചാക്കോ എത്തുന്ന ചിത്രമാണ്  ‘നിമ്രോദ്’ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച  അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിങ്ങും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്. ചിത്രത്തിൽ പൊലീസ് ഓഫീസർ ആയാണ് ഷൈൻ ടു ചാക്കോ എത്തുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഡെവിൾസ് സൈക്കോളജി എന്നാണ് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. കെ. എം പ്രതീഷ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂട്യൂബ് വ്ളോഗർ പാർവതി ബാബു, സംവിധായകൻ ലാൽ ജോസ്, അമീർ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.സംവിധായകനായ ആർ. എ ഷഹീർ തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് നിമ്രോദ് നിർമ്മിക്കുന്നത്.

ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം.  ഡിസംബർ അവസാനവാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്തവർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തും.അയ്യര്‍ കണ്ട ദുബായ്, ആറാം തിരുകല്‍പ്പന, ദേവര, പാരഡൈസ് സര്‍ക്കസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.