പ്രിയദർശൻ എന്ന അതുല്യനായ സംവിധായകന്റെ മികവിൽ 1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നാരം. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കുമായി എത്തുകയാണ് പ്രിയദർശൻ. ഹംഗാമ 2 എന്ന് വളരെ മനോഹരമായ പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.അതെ പോലെ തന്നെ മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും ശോഭനയും തിലകനും ജഗതി ശ്രീകുമാറും ഉള്‍പ്പെടെയുള്ള  താരങ്ങൾ തകർത്തഭിനയിച്ച മിന്നാരം ഹിന്ദിയിലേക്കെത്തുമ്പോൾ ശിൽപ്പാ ഷെട്ടി തുടങ്ങിയ സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്.

hungama-2
hungama-2

ഈ ചിത്രത്തിന്റെ റിലീസ് ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ്. വളരെ വലിയൊരു പ്രത്യേകത എന്തെന്നാൽ മുപ്പത് കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാർ സിനിമയുടെ അവകാശം സ്വന്തമാക്കിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശൻ ബോളിവുഡില്‍ ഒരു സിനിമയുമായിമെത്തുന്നത്. അതെ പോലെ അദ്ദേഹം പറഞ്ഞ വളരെ പ്രധാനപ്പെട്ട  ഒരു കാര്യമെന്തെന്നാൽ 2003ൽ പുറത്തിറങ്ങിയ  ഹംഗാമയുടെ തുടർച്ചയല്ലെന്നാണ്.

minnaram-2
minnaram-2

ബോളിവുഡിന്റെ പ്രിയ താരങ്ങളായ അക്ഷയ് ഖന്ന, പരേഷ് റാവല്‍, അഫ്താബ് ശിവദാസാനി, റിമി സെന്‍ ഒന്നിച്ച  ഹംഗമാ പ്രിയന്‍റെ തന്നെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു. അതെ പോലെ തന്നെ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഓഗസ്റ്റ് 12ന് ഓണം റിലീസിനായി പുറത്തിറങ്ങാന്‍ ഇരിക്കുകയാണ്.