സെലിബ്രിറ്റികളോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. അവരുടെ ചിത്രങ്ങളും മറ്റും സൂക്ഷിക്കാറുണ്ട് ഇവർ. ഇക്കൂട്ടത്തിൽ ഡ്രൈവർ ചേട്ടന്മാരാണ് അവരുടെ ആരാധന പരസ്യമായി പ്രകടിപ്പിക്കുന്നത്തിൽ മുന്നിൽ. ചിലർ അവരുടെ വണ്ടിയുടെ പേരുതന്നെ ഇഷ്ടതാരങ്ങളുടെതാകും. ചിലർ അവരുടെ ഫോട്ടോകളും മറ്റും വണ്ടിയിൽ ഉറപ്പിക്കും. നമ്മൾ കേറുന്ന മിക്ക ഓട്ടോകളിലും ഇത്തരം ചിത്രങ്ങൾ കാണാറുണ്ട്. മമ്മൂട്ടി മോഹൻലാല ജയറാമ നയൻതാരം ഷാഹ്‌റുഖ് ഖാൻ വിജയ് സൂര്യ എന്ന് വേണ്ട എല്ലാവരെയും കാണാം ചില ഓട്ടോയിൽ. പക്ഷെ ഏതെങ്കിലും സെലിബ്രിറ്റികൾ ഇത് കാണുകയോ കണ്ടാൽ തന്നെ അതിൽ യാത്ര ചെയ്യുകയോ ചെയ്തിട്ടുണ്ടോ. ഇല്ലായിരിക്കും. എന്നാൽ ഇപ്പോഴിതാ നടി അനുമോൾ തന്റെ ചിത്രം പതിച്ച ഓട്ടോയിൽ സവാരി ചെയ്തിരിക്കുകയാണ്. അനുമോൾ തന്നെ ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. ശശിധരൻ എന്നാണ് ഓട്ടോറിക്ഷയുടെ ഉടമസ്ഥന്റെ പേര്.

തൃശൂർ ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നവർക്ക് ഈ ഓട്ടോ സജസ്റ്റ് ചെയ്യുന്നുണ്ട് അനു. ”ഓട്ടോയിൽ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി” എന്നാണ് അനു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുമോൾ.പെൻഡുലം’ ആണ് അനുമോളുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം എന്ന വിശേഷണത്തോടെയാണ് പെൻഡുലം തിയേറ്ററുകളിൽ എത്തിയത്.